സമൂഹത്തിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പര്യാപ്തമാവാത്ത വിദ്യാഭ്യാസരീതിയാണ് ഇന്ന് നിലവിലുള്ളതെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് വനിത കമ്മീഷൻ അധ്യക്ഷ എംസി ജോസ്ഫൈൻ പറഞ്ഞു 

കൊച്ചി: വനിതാ ദിനാഘോഷത്തിന്‍റെ ഭാഗമായി കൊച്ചിയിൽ വനിതാ കൂട്ടായ്മ സംഘടിപ്പിച്ച് വനിതാ കമ്മീഷൻ. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സ്ത്രീകൾക്കും സാധാരണക്കാരായ സ്ത്രീകൾക്കും ഒത്തുകൂടാൻ വേണ്ടിയാണ് സംസ്ഥാന വനിത കമ്മീഷൻ കൂട്ടായ്മ സംഘടിപ്പിച്ചത്. വനിത ദിനത്തിന്‍റെ ചരിത്രവും പ്രാധാന്യവും സ്ത്രീകളെ ബോധ്യപ്പെടുത്തുകയായിരുന്നു കൂട്ടായ്മയുടെ ലക്ഷ്യം.

വനിത കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പര്യാപ്തമാവാത്ത വിദ്യാഭ്യാസരീതിയാണ് ഇന്ന് നിലവിലുള്ളതെന്ന് വനിത കമ്മീഷൻ അധ്യക്ഷ പറഞ്ഞു

96 വയസ്സിൽ സാക്ഷരത പരീക്ഷയിൽ 98% മാർക്ക് നേടിയ കാർത്യായനി അമ്മ, ആഴക്കടലിലെ മത്സ്യബന്ധനത്തിന് ലൈസൻസ് നേടിയ തൃശൂരിലെ രേഖ കാർത്തികേയൻ, കരാട്ടെ ഓപ്പൺ ചാംപ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ ബിന്ദു സത്യനാഥൻ തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സ്ത്രീ രത്നങ്ങളെ ചടങ്ങിൽ വനിത കമ്മീഷൻ ആദരിച്ചു. 

സൈബർ ആക്രമണത്തിനെതിരെ പൊരുതി ജയം നേടിയ ശോഭ സജുവും പവർ ലിഫ്റ്റിംഗ് മെഡൽ നേടിയ സെലസ്റ്റിന റെബല്ലോയും സർക്കാരിന്‍റെ ദത്തുപുത്രി ഹനാനും അഗസ്ത്യാർകൂടം കയറിയ ധന്യസനലും ചടങ്ങിൽ ആദരിക്കപ്പെട്ടു. ഇവർക്കൊപ്പം സാധാരണക്കാരായ മുതിർന്ന സ്ത്രീകളേയും ചടങ്ങിൽ ആദരിച്ചു. കൊച്ചി മേയർ സൗമിനി ജയിൻ, ഹൈബി ഈ‍ഡൻ എംഎൽഎ എന്നിവരും ചടങ്ങിൽ