Asianet News MalayalamAsianet News Malayalam

'പ്രസ്താവന പിൻവലിക്കണം, ഒരു കോടി രൂപ മാനനഷ്ടത്തിന് നിയമനടപടി'; ഗോവിന്ദന് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ നോട്ടീസ്

കൂടാതെ ഒരു കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. അഭിഭാഷകൻ വഴിയാണ് രാഹുൽ മാങ്കൂട്ടത്തിൽ നോട്ടീസ് അയച്ചിരിക്കുന്നത്. 

 statement should be withdrawn MV Govindan's notice to Rahul Mankoottathil fvv
Author
First Published Jan 13, 2024, 4:01 PM IST

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ആരോപണത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന് വക്കീൽ നോട്ടീസ്. രാഹുലിനെതിരെയുള്ള പരാമർശം എഴു ദിവസത്തിനകം പിൻവലിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. കൂടാതെ ഒരു കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. അഭിഭാഷകൻ വഴിയാണ് രാഹുൽ മാങ്കൂട്ടത്തിൽ നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം, സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ സംഘർഷത്തെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ തുടരുകയാണ്. 

ഗോവിന്ദന്‍റേത് സാഡിസ്റ്റ് ചിന്തയാണെന്നും വ്യക്തിപരമായ ആരോഗ്യവിവരങ്ങളാണ് വ്യാജമെന്ന് പറഞ്ഞതെന്നും ഇത് മനുഷ്യത്വവിരുദ്ധമാണെന്നും യൂത്ത് കോൺഗ്രസ്‌ അബിൻ വർക്കി പ്രതികരിച്ചിരുന്നു. 'രാഹുലിനെ ചാരി ഗോവിന്ദൻ ജയരാജന്മാരെ അടിക്കാനാണോ ഉദ്ദേശിക്കുന്നത്. ജാമ്യം ലഭിക്കാൻ വേണ്ടി കുറുക്കുവഴികൾ തേടുന്നത് ജയരാജന്മാരാണ്. എത്ര കേസെടുത്താലും കാര്യമില്ല. കേസുകൾ കൊണ്ട് തളർത്താമെന്ന് ശശിമാർ വിചാരിക്കണ്ട.കേരളത്തിൽ നടക്കുന്നത് ശശിരാജാണ്'.- അബിന്‍ വർക്കി പറഞ്ഞു.

ജനറൽ ആശുപത്രിയിൽ ന്യൂറോ സർജൻ ഉണ്ടോ എന്ന് സംശയമാണ്. രക്തസമ്മർദം നോക്കിയപ്പോൾ പോലും ഉയർന്ന നിലയിലായിരുന്നു. ആരുടെ സമ്മർദപ്രകാരമാണ് മെഡിക്കൽ റിപ്പോർട്ട്‌ ഉണ്ടായത് എന്നറിയില്ല. സംശയങ്ങളിൽ അന്വേഷണം വേണം. ആരോഗ്യ റിപ്പോർട്ടിനെ അട്ടിമറിക്കാൻ ആരെങ്കിലും ശ്രമിച്ചെങ്കിൽ അന്വേഷണം വേണം. ഗോവിന്ദന് വക്കീൽ നോട്ടീസയക്കും. നഷ്ടപരിഹാരവും ആവശ്യപ്പെടും. ക്രിമിനൽ നടപടികൾ കൂടി സ്വീകരിക്കേണ്ട പ്രസ്താവനയാണ് ഗോവിന്ദന്‍റേതെന്നും അബിൻ വർക്കി പറഞ്ഞിരുന്നു.

81.6 ലക്ഷം രൂപ ബെവ്കോ ജീവനക്കാരൻ 'മുക്കിയതിന്റെ' കാരണം പുറത്ത്; പണം പോയ വഴി അടക്കം കണ്ടെത്തി പൊലീസ്, അന്വേഷണം

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios