Asianet News MalayalamAsianet News Malayalam

വിനായകന്റേത് കലാപ്രകടനമെന്ന പ്രസ്താവന പ്രതിഷേധാർഹം, സാംസ്കാരിക മന്ത്രിക്ക് ചേർന്നതല്ല ഇതെന്ന് ചെന്നിത്തല

 മന്ത്രി പിന്തുണക്കുന്നത് ഇടതു സഹയാത്രികനായതിനാലാണ് എന്നും രമേശ് ചെന്നിത്തല വിമർശിച്ചു. 
 

statement Vinayakans performance is art objectionable says ramesh chennithala sts
Author
First Published Oct 27, 2023, 11:32 AM IST

തിരുവനന്തപുരം: നടൻ വിനായകന്റെ പൊലീസ് സ്റ്റേഷനിലെ പെരുമാറ്റത്തെക്കുറിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രതികരണം പ്രതിഷേധാർഹമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിനായകന്റെ പെരുമാറ്റത്തെ കലാകാരന്റെ കലാപ്രകടനം ആയി കണ്ടാൽ മതിയെന്നും ആ പ്രകടനം പൊലീസ് സ്റ്റേഷനിൽ ആയിപ്പോയെന്നുമായിരുന്നു വിഷയത്തിൽ സജി ചെറിയാൻ പ്രതികരിച്ചത്. വിനായകൻ മദ്യപിച്ച് സ്റ്റേഷനിൽ ബഹളം ഉണ്ടാക്കിയത് നാട്ടുകാർ കണ്ടതാണെന്നും സാംസ്കാരിക മന്ത്രിക്ക് ചേർന്ന പ്രസ്താവന അല്ല ഇതെന്നും ചെന്നിത്തല പറഞ്ഞു. വിനായകനെ മന്ത്രി പിന്തുണക്കുന്നത് ഇടതു സഹയാത്രികനായതിനാലാണ് എന്നും രമേശ് ചെന്നിത്തല വിമർശിച്ചു.

 'റിവ്യൂ വഴി സിനിമയെ തകർക്കുന്നുവെന്ന് പരാതിയുണ്ട്, ചില നടപടികൾ എടുക്കേണ്ടി വരും'; മന്ത്രി സജി ചെറിയാൻ

നടന്‍ വിനായകന് സ്റ്റേഷന്‍ ജാമ്യം നല്‍കിയതില്‍ വിമര്‍ശനവുമായി ഉമ തോമസ് എംഎല്‍എയും രംഗത്തെത്തിയിരുന്നു. സഖാവായത് കൊണ്ടാണോ വിനായകന് ഇളവെന്ന് ഉമ തോമസ്എംഎല്‍എ ചോദിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കേണ്ട സംഭവമായിരുന്നു. വിനായകന് ജാമ്യം നല്‍കാന്‍ ക്ലിഫ് ഹൗസില്‍ നിന്ന് നിര്‍ദേശമുണ്ടായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.  

പൊലീസ് സ്റ്റേഷനിൽ വിനായകൻ നടത്തിയത് ലജ്ജാകരമായ ഇടപെടലാണ്. പൊലീസിനെ ചീത്ത വിളിച്ച വിനായകനെതിരെ ദുർബല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിനായകന് സഖാവ് എന്ന നിലയിൽ പരിഗണന കിട്ടുന്നു. ഇത് സമൂഹത്തിന് മോശം സന്ദേശമാണ് നൽകുന്നതെന്നും ഉമ തോമസ് വിമര്‍ശിച്ചു.

ജാമ്യമില്ലാത്ത വകുപ്പിട്ട് കേസെടുക്കേണ്ട സംഭവമായിരുന്നു നടന്നത്. പാർട്ടി ബന്ധമുണ്ടെങ്കിൽ പൊലീസിടപെടൽ ഇങ്ങനെയാണ്. ലഹരി പരിശോധന ഫലത്തിന് പോലും കാത്ത് നില്‍ക്കാതെയാണ് വിനായകന് ജാമ്യം നല്‍കിയതെന്നും എംഎല്‍എ വിമര്‍ശിച്ചു. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചതിനും അസഭ്യം പറഞ്ഞതിനും അറസ്റ്റ് ചെയ്ത നടന്‍ വിനായകനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതിനെതിരെയായിരുന്നു ഉമ തോമസിന്റെ വിമര്‍ശനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios