Asianet News MalayalamAsianet News Malayalam

രഞ്ജിത്തിനും ഇടവേള ബാബുവിനും എതിരെ പരാതി നൽകിയവരുടെ മൊഴിയെടുപ്പ് പൂർത്തിയായി

കൊച്ചിയിലെത്തിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്നിലാണ് പരാതിക്കാരായ ഇരുവരും മൊഴി നൽകിയത്. 

statements those who filed complaints against Ranjith and edavela Babu have been completed
Author
First Published Aug 30, 2024, 5:25 PM IST | Last Updated Aug 30, 2024, 5:28 PM IST

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ ലൈം​ഗികാതിക്രമ പരാതിയിൽ, പരാതിക്കാരന്റെ മൊഴിയെടുപ്പ് പൂർത്തിയായി. കൂടാതെ നടൻ ഇടവേള ബാബുവിനെതിരെ ലൈം​ഗികാതിക്രമ ആരോപണം ഉന്നയിച്ച പരാതിക്കാരിയുടെ മൊഴിയെടുപ്പും പൂർത്തിയായി. രഞ്ജിത്തിനെതിരെയുള്ള തെളിവുകൾ കൈമാറി എന്ന് യുവാവ് മാധ്യമങ്ങളോട് വ്യക്തമാക്കി. അന്വേഷണ സംഘം ബാം​ഗ്ലൂരിലെത്തി പരിശോധന നടത്തുമെന്നും അറിയിച്ചതായി പരാതിക്കാരൻ വ്യക്തമാക്കി. കൊച്ചിയിലെത്തിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്നിലാണ് പരാതിക്കാരായ ഇരുവരും മൊഴി നൽകിയത്. 

Latest Videos
Follow Us:
Download App:
  • android
  • ios