കൊച്ചി: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യരായവരെ കണ്ടെത്താനുള്ള അഭിമുഖം പൂർത്തിയായി. കൊച്ചിയിലാണ് രണ്ടു ദിവസമായി ഇൻറർവ്യൂ നടന്നത്. സംസ്ഥാനത്തിൻറെ വിവിധ ഭാഗത്തു നിന്നായി 276 പേരാണ് ഇൻറ‌ വ്യൂവിനെത്തിയത്.

സജീവ അംഗത്വമുള്ള അർക്കും സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് നിയമ മാറ്റിയെഴുതിയാണ് ഇത്തവണ അർഹരായവരെ തെരഞ്ഞടുക്കാനുളള അഭിമുഖം നടത്തിയത്. മറ്റു യോഗ്യതകൾക്കൊപ്പം ഏതെങ്കിലും തലത്തിൽ ഭാരവാഹി ആയിരിക്കണം എന്നും ഇത്തവണത്തെ യോഗ്യത മാനദണ്ഡത്തിലുണ്ട്. 

യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്കൊപ്പം കെഎസ് യു മുൻ ഭാരവാഹികളും അടക്കമുള്ളവരാണ് മത്സരിക്കാൻ അപേക്ഷ നൽകിയത്. മൽസരാർഥികൾ മികച്ച പ്രകടനമാണ് ഇത്തവണ കാഴ്ച വച്ചത്.

പ്രവർത്തന മികവിന്‍റെ അടിസ്ഥാനത്തിൽ ഇവരിൽ നിന്നും യോഗ്യരായവരുടെ പട്ടിക പതിനാറിന് പ്രസിദ്ധീകരിക്കും. പതിനാറു മുതൽ ഇരുപത്തിയൊന്നു വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. ഡിസംബർ 4 മുതൽ 7 വരെയാണ് വോട്ടെടുപ്പ്. എട്ടിന് ഫലപ്രഖ്യാപനം.

പ്രസിഡന്‍റിന് പുറമേ നാലു വൈസ് പ്രസിഡൻറുമാരും പതിനാല് പതിനൊന്ന് ജനറൽ സെക്രട്ടറിമാരുമടക്കം പതിനാറംഗ സംസ്ഥാന നേതൃത്വത്തെയാണ് തെരഞ്ഞെടുക്കേണ്ടത്. എംഎൽഎമാർക്കും മത്സരിക്കാമെങ്കിലും ഷാഫി പറമ്പിലിനും കെ.എസ് ശബരീ നാഥനും കൊച്ചിയിൽ നടന്ന അഭിമുഖത്തിൽ പങ്കെടുത്തില്ല.