ചേളന്നൂര്‍: കോഴിക്കോട് ചേളന്നൂര്‍ എസ്എന്‍ കോളേജില്‍ പ്രിന്‍സിപ്പലിനെ പൂട്ടിയിട്ട് വിദ്യാര്‍ത്ഥികളുടെ സമരം. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുത്തിയ താല്‍ക്കാലിക അധ്യാപകനെ പ്രിൻസിപ്പൽ പുറത്താക്കിയതിനെതിയെയാണ് പ്രതിഷേധമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. പ്രിൻസിപ്പൽ ദേവപ്രിയ വി യെ ആറുമണിക്കൂറായി പുട്ടിയിട്ടിരിക്കുയാണ് വിദ്യാർത്ഥികൾ.

എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ആരോപണം തെറ്റാണെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. ആണ്‍കുട്ടികളയെും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തുന്നതിനെ വിലക്കിയിട്ടില്ലെന്നും പ്രിന്‍സിപ്പള്‍ പറഞ്ഞു. അധ്യാപകന് ക്ലാസ് എടുക്കാൻ പ്രാപ്‍തി ഇല്ലെന്നാണ് പ്രിൻസിപ്പലിന്‍റെ വിശദീകരണം.

പ്രിന്‍സിപ്പിലുമായും വിദ്യാര്‍ത്ഥികളുമായും പൊലീസ് ചര്‍ച്ച നടത്തി. വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്ക് ഇല്ലെന്ന നിലപാടിലാണ് പ്രിന്‍സിപ്പല്‍. കൂടാതെ പൊലീസ് ഇടപെടേണ്ടെന്നും വിദ്യാര്‍ത്ഥികള്‍ സമരം തുടരട്ടെയെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. എന്നാല്‍ പ്രിന്‍സിപ്പലിന്‍റെ അനുമതി കിട്ടിയാല്‍ വിദ്യാര്‍ത്ഥികളെ നീക്കി പ്രിന്‍സിപ്പലിനെ പുറത്തെത്തിക്കാമെന്ന് പൊലീസ് പറഞ്ഞു.