മോഷണം പോയ ജെസിബി വ്യാഴാഴ്ച്‌ച പുലർച്ചെ വാളയാർ ടോൾ കടക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു

പാലക്കാട് : മണ്ണാർക്കാട് വിയ്യക്കുർശ്ശിയിൽ നിന്നും മോഷണം പോയ ജെസിബി കമ്പം തേനിയിൽ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളിൽ ജെസിബിക്കൊപ്പമുണ്ടായിരുന്നു കാറും മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തു. മോഷണം പോയ ജെസിബി വ്യാഴാഴ്ച്‌ച പുലർച്ചെ വാളയാർ ടോൾ കടക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജെസിബി കണ്ടെത്തിയത്. തെങ്കര സ്വദേശി അബുവിന്റെ ഉടമസ്ഥതയിലുള്ള ജെസിബിയാണ് മോഷണം പോയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അടിയോടടി; കുമരനെല്ലൂരിൽ സ്കൂൾ വിദ്യാർത്ഥികളുടെ 'തല്ലുമാല'; കാരണം 8-ാം ക്ലാസിന് മുന്നിലുടെ നടന്നതിലെ ത‍ര്‍ക്കം

വിളക്കുറിശ്ശിയിൽ ജെസിബി ഓപ്പറേറ്റർമാർ താമസിക്കുന്ന സ്ഥലത്തിന് സമീപത്തായിരുന്നു ജെസിബി രാത്രി നിർത്തിയിട്ടിരുന്നത്. എന്നാൽ രാവിലെയെത്തിയപ്പോൾ സ്ഥലം ശൂന്യം. ഉടൻ തന്നെ പൊലീസിൽ പരാതി നൽകി. ഉടമയും സുഹൃത്തുക്കളും പല വഴിക്ക് അന്വേഷണം നടത്തുന്നതിനിടെയാണ് വാളയാർ ടോൾ കടക്കുന്ന ദൃശ്യം ലഭിച്ചത്. ഇതോടെ വാഹനം തമിഴ്‌നാട്ടിലേക്ക് കടന്നുവെന്ന് വ്യക്തമായി. പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഒടുവിൽ ലക്ഷ്യം കണ്ടത്.

YouTube video player