നിലവിൽ ട്രെയിൻ യാത്ര തുടരുകയാണ്. നേരത്തേയും വന്ദേഭാരതിന് നേരെ ആക്രമണമുണ്ടായിട്ടുണ്ട്.

മലപ്പുറം: വന്ദേഭാരത് ട്രെയിനിനു നേരെ കല്ലേറ്. മലപ്പുറം- താനൂരിനും തിരൂരിനുമിടയിൽ വച്ചാണ് കല്ലേറുണ്ടായത്. കല്ലേറിൽ സി 7 കോച്ചിലെ ചില്ല് തകർന്നുവീണു. കാസർകോടു നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്. അതേസമയം, യാത്രക്കാർക്ക് പരിക്കില്ലെന്നാണ് വിവരം. നിലവിൽ ട്രെയിൻ യാത്ര തുടരുകയാണ്. നേരത്തേയും വന്ദേഭാരതിന് നേരെ ആക്രമണമുണ്ടായിട്ടുണ്ട്. കല്ലേറിൽ ചില്ല് തകർന്നതുൾപ്പെടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വലിയ ആഘോഷങ്ങളോടെയാണ് റെയിൽവേ വന്ദേഭാരത് ട്രെയിനുകൾ കേരളത്തിൽ‌ അനുവദിച്ചത്. നിലവിൽ വിജയകരമായാണ് വന്ദേഭാരത് സർവ്വീസുകൾ സംസ്ഥാനത്ത് നടന്നുവരുന്നത്. കേരളത്തിൽ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് ഓടുന്നത്.

YouTube video player