നായകളെ കൊല്ലാനുള്ള തീരുമാനമെടുത്തത് ചെയർപേഴ്സൻ അജിത തങ്കപ്പൻ, ആരോഗ്യ സ്ന്‍റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ റാഷിദ് ഉള്ളപ്പള്ളി, നഗരസഭ സെക്രട്ടറി എന്നിവരാണെന്നാണ്  സജികുമാർ ആരോപിക്കുന്നത്.

കൊച്ചി: കാക്കനാട് തെരുവ് നായകളെ കൂട്ടത്തോടെ വിഷം കൊടുത്ത് കൊന്ന സംഭവത്തില്‍ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സജികുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിനോട് നിലപാട് തേടി. മുൻകൂർ ജാമ്യഹർജി അടുത്തയാഴ്ച്ച വീണ്ടും പരിഗണിക്കും.

Add Asianetnews as a Preferred SourcegooglePreferred

നായകളെ കൊല്ലാനുള്ള തീരുമാനമെടുത്തത് ചെയർപേഴ്സൻ അജിത തങ്കപ്പൻ, ആരോഗ്യ സ്ന്‍റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ റാഷിദ് ഉള്ളപ്പള്ളി, നഗരസഭ സെക്രട്ടറി എന്നിവരാണെന്നാണ് സജികുമാർ ആരോപിക്കുന്നത്. കേസിൽ അറസ്റ്റിലായ മറ്റു പ്രതികൾ തനിക്കെതിരെ മൊഴി നൽകിയത് ചെയർപേഴ്സൻ അടക്കമുള്ളവരെ സംരക്ഷിക്കാനാണെന്നും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആയ തനിക്ക് നഗരസഭയിൽ അത്തരമൊരു തീരുമാനം എടുക്കാനാകില്ലെന്നും ഹർജിയിൽ പറയുന്നു. നൂറോളം നായ്ക്കളെ കൊന്ന് കുഴിച്ച് മൂടിയെന്നാണ് ഇൻഫോപാർക്ക് പൊലീസിന്‍റെ കണ്ടെത്തിൽ. നായകളെ കൊല്ലാൻ നഗരസഭയുടെ ഫണ്ട് സെക്രട്ടറി വകമാറ്റി നൽകിയെന്നും ഹർജിയിൽ സജികുമാർ ആരോപിച്ചിട്ടുണ്ട്. കേസിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ്ക്യൂറിയും നഗരസഭയാണ് ഉത്തരവാദികള്‍ എന്ന നിലപാടിലാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona