അമിതവേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, ഹെൽമറ്റ്-സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയുള്ള യാത്രയ്ക്കെതിരെ കർശന നടപടി സ്വീകരിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങള്‍ തുടരുന്ന സാഹചര്യത്തിൽ പൊലീസും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് സംയുക്ത പരിശോധന കർശനമാക്കാൻ തീരുമാനം. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിളിച്ച യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ബ്ലാക്ക് സ്പോർട്ടുകളിലാകും രാവും പകലും പരിശോധന നടത്തും.

അമിതവേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, ഹെൽമറ്റ്-സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയുള്ള യാത്രയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോ​ഗസ്ഥര്‍ അറിയിച്ചു. അപകട മേഖലയിൽ പൊലീസും എംവിഡിയും ചേർന്ന് പ്രത്യേക പരിശോധന നടത്തും. ഹൈവേ പൊലീസും 24 മണിക്കൂറും പട്രോളിംഗ് നടത്തും. എല്ലാ ജില്ലകളിലും റോഡ് സുരക്ഷ അതോററ്റി യോഗം ചേരണം. അപകട സാധ്യതയുള്ള റോഡുകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ അടിയന്തരമായി ഇടപെടണം. കാൽനട യാത്രക്കാരുടെ സുരക്ഷക്ക് പ്രത്യേക ഊന്നൽ നൽകണം. 

Also Read: പത്തനംതിട്ടയിൽ വീണ്ടും കാറപകടം; റോഡിൽ നിന്ന് കാർ‍ താഴ്ച്ചയിലേക്ക് മറിഞ്ഞു, വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് മുഖ്യ പരിഗണന നല്‍കുമെന്ന് പൊലീസും മോട്ടോര്‍ വാഹന വകുപ്പും അറിയിച്ചു. ബോധവൽക്കരണ പരിപാടിയും നടത്തും. അതേസമയം, എഐ ക്യാമകൾ സ്ഥാപിക്കാത്ത റോഡുകളിൽ ക്യാമറ സ്ഥാപിക്കാനുള്ള റിപ്പോർട്ട് സമർപ്പിക്കാൻ ഐജി ട്രാഫിക്കിന് നിർദ്ദേശം നല്‍കി. സംസ്ഥാനത്ത് അടുത്തിടെ വാഹന അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പൊലീസും മോട്ടോര്‍ വാഹന വകുപ്പും ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്ക് ഒരുങ്ങുന്നത്.

Also Read: നാല് മാസത്തിനിടെ പൊലിഞ്ഞത് 9 ജീവനുകൾ; സ്ഥിരം അപകടമേഖലയായി പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം