Asianet News MalayalamAsianet News Malayalam

ശനി,ഞായർ ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ, ഹോട്ടലുകളിൽ ടേക്ക് എവേ ഇല്ല, ഓൺലൈൻ ഡെലിവറി മാത്രം

 പാഴ്സൽ, ടേക് എവേ എന്നിവ ഉണ്ടാകില്ല.‌ മൊബൈൽ ഫോൺ റിപ്പയറിംഗ് കടകൾ നാളെ തുറക്കാൻ അനുമതിയുണ്ട്. 

strict restriction on sunday and saturday
Author
Thiruvananthapuram, First Published Jun 10, 2021, 7:04 PM IST

തിരുവനന്തപുരം: ലോക്ക് ഡൗണിൽ പുതിയ മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ. ശനി, ഞായർ ദിവസങ്ങളിലേക്കാണ് പുതിയ നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിച്ചത്. ശനി, ഞായർ ദിവസങ്ങളിൽ ദിവസങ്ങളിൽ ഹോട്ടലുകളിൽ നിന്നും ഓൺലൈൻ ഡെലിവറി മാത്രമേ ഇനി അനുവ​ദിക്കൂ.  പാഴ്സൽ, ടേക് എവേ എന്നിവ ഉണ്ടാകില്ല.‌

മൊബൈൽ ഫോൺ റിപ്പയറിംഗ് കടകൾ നാളെ തുറക്കാൻ അനുമതിയുണ്ട്. ശനിയാഴ്ചയും ഞായറാഴ്ചയും സാമൂഹിക അകലം പാലിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനും തടസമില്ല. എന്നാൽ ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണം. 

ജൂൺ 16 വരെ നിലവിൽ കേരളത്തിൽ ലോക്ക് ഡൗൺ നീട്ടിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റിലും പുതിയ കൊവിഡ് കേസുകളിലും കുറവുണ്ട്. ഇന്ന് 13.45 ശതമാനമാണ് ലോക്ക് ഡൗൺ 14424 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് പത്ത് ശതമാനത്തിനും താഴെ വന്നാൽ ലോക്ക് ഡൗൺ പിൻവലിക്കാം എന്നാണ് ആരോ​ഗ്യവിദ​ഗ്ദ്ധരുടെ നിലപാട്. 

Follow Us:
Download App:
  • android
  • ios