Asianet News MalayalamAsianet News Malayalam

ആവശ്യങ്ങൾ പരിശോധിക്കാമെന്ന് സര്‍ക്കാര്‍, ചര്‍ച്ചയിൽ സന്തോഷമെന്ന് പി.എസ്.സി ഉദ്യോഗാര്‍ത്ഥികൾ; സമരം തുടരും

. തങ്ങളുടെ ആവശ്യങ്ങൾ ചര്‍ച്ചയിൽ വിശദീകരിച്ചെന്നും കാര്യങ്ങൾ സർക്കാരിനെ അറിയിക്കാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞായും സിപിഒ റാങ്ക് ഹോൾഡര്‍മാര്‍ അറിയിച്ചു. 

Strike of psc rank holders will continue
Author
Thiruvananthapuram, First Published Feb 20, 2021, 7:05 PM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന പി.എസ്.സി ഉദ്യോഗാര്‍ത്ഥികളും സര്‍ക്കാര്‍ നിയമിച്ച പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ച പൂര്‍ത്തിയായി. സെക്രട്ടേറിയറ്റിൽ നടന്ന ചര്‍ച്ചയിൽ തങ്ങളുടെ ആവശ്യങ്ങൾ ന്യായമാണെന്നും അതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പരിശോധിക്കാമെന്ന് ഉറപ്പ് ഉദ്യോഗസ്ഥര്‍ നൽകിയതായും ചര്‍ച്ചയ്ക്ക് ശേഷം പിഎസ്.സി റാങ്ക് ഹോൾഡേഴ്സ് പ്രതിനിധികൾ പറഞ്ഞു. ദക്ഷിണമേഖല ഐജിയും അഭ്യന്തര സെക്രട്ടറിയുമാണ് സര്‍ക്കാരിന് പ്രതിനിധീകരിച്ച്  ഉദ്യോഗാര്‍ത്ഥികളെ കണ്ടത്.

26 ദിവസമായി തുടരുന്ന പിഎസ്.സി സമരത്തിനിടെ ഇതാദ്യമായാണ് സര്‍ക്കാര്‍ ഒരു ചര്‍ച്ചയ്ക്ക് തയ്യാറാവുന്നത്. സര്‍ക്കാരുമായി ചര്‍ച്ച നടത്തി ഉദ്യോഗാര്‍ത്ഥികൾക്ക് അനുകൂലമായ ഒരു ഉത്തരവ് നൽകാൻ ശ്രമിക്കാം എന്നാണ് ചര്‍ച്ചയിൽ ഉദ്യോഗസ്ഥര്‍ ഉദ്യോഗാര്‍ത്ഥികൾക്ക് ഉറപ്പ് നൽകിയത്. 
 

ആവശ്യങ്ങൾ ന്യായം ആണെന്നും വേണ്ട നടപടി ക്രമങ്ങൾ പരിശോധിക്കാം എന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ഹയർ സെക്കൻഡറി ഒഎ, നൈറ്റ് വാച് മാൻ എന്നീ പദവികളുടെ നിയമനത്തിൻ്റെ കാര്യത്തിൽ ബന്ധപ്പെട്ട ഡിപ്പാർട്ട്‌മെന്റുകളിൽ അന്വേഷിച്ചു നടപടി സ്വീകരിക്കാം എന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ഇതു വരെ നടന്നതിൽ ഏറെ സന്തോഷം നൽകിയ ചർച്ചയാണിത്. 

ചര്‍ച്ചകളിൽ സന്തോഷമുണ്ടെങ്കിലും സമരം തുടരും. കൃത്യമായി ഉത്തരം കിട്ടുന്നത് വരെ സമാധാനപരമായി സമരം തുടരാനാണ് തീരുമാനം. സർക്കാരിനെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല. എങ്കിലും തങ്ങളുടെ ആവശ്യങ്ങളിൽ സര്‍ക്കാര്‍ ഉത്തരവായി കിട്ടുന്ന വരെ സമരം തുടരേണ്ടതായിട്ടുണ്ട്. എന്തായാലും ശുഭ പ്രതീക്ഷ നൽകിയ ചർച്ചയാണിത്. 

ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയിലുള്ളവരോടൊപ്പം സിപിഒ റാങ്ക് പട്ടികയിലുള്ളവരുമായും ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. തങ്ങളുടെ ആവശ്യങ്ങൾ ചര്‍ച്ചയിൽ വിശദീകരിച്ചെന്നും കാര്യങ്ങൾ സർക്കാരിനെ അറിയിക്കാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞായും സിപിഒ റാങ്ക് ഹോൾഡര്‍മാര്‍ അറിയിച്ചു. അതുവരെ സമരം തുടരുമെന്നും അവര്‍ വ്യക്തമാക്കി.  

Follow Us:
Download App:
  • android
  • ios