പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്നും പ്രതിപക്ഷ നേതാവായി പിണറായിയെ നിയോഗിച്ചത് ശരിയല്ലെന്നും സെക്രട്ടേറിയേറ്റിൽ വിമർശനം ഉയർന്നു.

ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റിൽ പിണറായി വിജയനെതിരേയും എംവി ​ഗോവിന്ദനെതിരേയും കടുത്ത വിമർശനം. പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്നും പ്രതിപക്ഷ നേതാവായി പിണറായിയെ നിയോഗിച്ചത് ശരിയല്ലെന്നും സെക്രട്ടേറിയേറ്റിൽ വിമർശനം ഉയർന്നു. സംസ്ഥാന സെക്രട്ടറി ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ലാതെ സംസാരിക്കുന്നുവെന്നായിരുന്നു എംവി ഗോവിന്ദനെതിരെയുള്ള വിമർശനം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരുത്തലുകൾ ഉണ്ടാകണം. ഇത്തരം രീതികൾ തുടർന്നാൽ ഇനിയൊരിക്കലും കേരളത്തിൽ അധികാരത്തിൽ വരില്ല. സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിക്കണം. നേതൃനിര മൽസരത്തിനിറങ്ങണമെന്ന നിർദേശം അംഗീകരിക്കപ്പെട്ടില്ല. താഴേതട്ടിൽ സംഘടനാപരമായ വീഴ്ചകൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കി. താഴേത്തട്ടിൽ നടന്നത് ആവേശം ചോർന്ന പ്രവർത്തനമാണ്. നേതൃത്വം കാര്യമായ ഇടപെടൽ നടത്തിയില്ലെന്നും വിമർശനം ഉയർന്നു.