കൊയിലാണ്ടി: ശക്തമായ കാറ്റിൽ കോഴിക്കോട് കൊയിലാണ്ടി ഹാർബറിൽ വ്യാപക നാശനഷ്ടം. മൂന്ന് വള്ളങ്ങൾ മറിഞ്ഞുതകർന്നു. അഞ്ച്  വഞ്ചികൾക്ക് കേടുപാടുകൾ പറ്റിയിട്ടുണ്ട്. ശക്തമായ മഴ കാരണം ഹാർബറിൽ നങ്കൂരമിട്ട വഞ്ചികൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. 

അതേസമയം, കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ജില്ലയിലെ ജലനിരപ്പ് ഉയർന്നതോടെ കക്കയം ഡാമിന്‍റെ ഷട്ടറുകള്‍ മൂന്നടി വരെ തുറക്കുമെന്ന് ജില്ലാ കളക്ടറുടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവില്‍ 45 സെന്‍റീമീറ്റർ വരെ തുറന്നിട്ടുണ്ട്. കുറ്റ്യാടി, ചാലിയാര്‍ പുഴകളുടെ തീരത്തുള്ളവരോട് മാറിത്താമസിക്കാനും കളക്‌ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.