ആലപ്പുഴ: ആലപ്പുഴയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. പല്ലന സ്വദേശി സുമേഷിന്‍റെ മകൾ  ഗൗരി നന്ദനയാണ് മരിച്ചത്. ഹരിപ്പാട് കുമാരകോടി പാലത്തിന് മുകളിൽ നിന്നും ചാടിയാണ് ആത്മഹത്യ. പുറക്കാട് എസ്എൻഎംഎച്ച്‍എസിലെ വിദ്യാർത്ഥിനിയാണ് ഗൗരി. സഹോദരനെ മാതാപിതാക്കൾ ശാസിച്ചതിൽ മനനൊന്താണ് ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.