കായംകുളം: സ്കൂള്‍ ബസില്‍ നിന്ന് ഇറങ്ങി റോഡ് മുറിച്ച് കടക്കവേ അതേ ബസിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കായംകുളം കൃഷ്ണപുരം യുപി സ്‌കൂൾ വിദ്യാർത്ഥി റാം ഭഗവത് ആണ് സ്കൂള്‍ ബസിടിച്ച് മരിച്ചത്. ഏഴ് വയസായിരുന്നു.

കുട്ടി റോഡ് മുറിച്ചുകടക്കുന്നത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ വണ്ടി മുന്നോട്ട് എടുത്തതാണ് അപകട കാരണം. മറ്റ് കുട്ടികൾ ബസിന്‍റെ പുറകുവശത്തു കൂടി പോയപ്പോൾ റാം ഭഗവത് മുൻവശത്തുകൂടി പോയെന്നും ഇത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നും ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി.