തിങ്കളാഴ്ച്ച രാവിലെ 11 മണിയോട് കൂടിയാണ് വിദ്യാര്‍ത്ഥിനി കെട്ടിടത്തിന്‍റെ  മൂന്നാം നിലയില്‍ നിന്ന് ചാടിയത്.  

കോട്ടയം: കോട്ടയം ബിസിഎം കോളേജിന് മുകൾ നിലയിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥി മരിച്ചു. പന്തളം എടപ്പോൺ സ്വദേശി ദേവികയാണ് മരിച്ചത്. മൂന്നാം വർഷ സോഷ്യോളജി ബിരുദ വിദ്യാർഥിനിയായിരുന്നു ദേവിക. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം. കുട്ടിക്ക് വിഷാദ രോഗമുണ്ടായിരുന്നെന്നാണ് വിവരം. നേരത്തെയും കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്‍ച്ച രാവിലെയാണ് ദേവിക കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയത്.