Asianet News MalayalamAsianet News Malayalam

പൊതുവിദ്യാലയങ്ങളിൽ 1.63 ലക്ഷം കുട്ടികൾ കൂടി; കൂടുതൽ കുട്ടികൾ ചേർന്നത് അഞ്ചാം ക്ലാസിൽ

അഞ്ചാം ക്ലാസിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ ചേർന്നത്. 44,636 കുട്ടികളാണ് അഞ്ചാംക്ലാസിൽ പുതിയതായെത്തിയത്.

students  increased in government schools
Author
Thiruvananthapuram, First Published Jun 13, 2019, 7:42 PM IST

തിരുവനന്തപുരം:  സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും വർധിച്ചു. മുൻവർഷത്തെ കണക്കുകൾ കണക്കിലെടുക്കുമ്പോൾ ഈ അധ്യയനവർഷം സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ 1.63 ലക്ഷം കുട്ടികൾ പുതുതായി എത്തി. 

സ്കൂളുകളിൽ 38,000 കൂട്ടികൾ കുറഞ്ഞെന്നും വിദ്യാഭ്യാസവകുപ്പ് പുറത്ത് വിട്ട് കണക്ക് വ്യക്തമാക്കുന്നു. അഞ്ചാംക്ലാസിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ ചേർന്നത്. 44,636 കുട്ടികളാണ് അഞ്ചാം ക്ലാസിൽ പുതിയതായെത്തിയത്. കഴി‌ഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 4.93 ലക്ഷം കുട്ടികളാണ് പൊതുവിദ്യാലയങ്ങളിൽ പുതിയതായി ചേർന്നത്. 

ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസുവരെയുള്ള കുട്ടികളുടെ  ആറാം പ്രവർത്തി ദിവസമെടുത്ത കണക്കാണ് പൊതുവിദ്യാലയങ്ങൾക്ക് സ്വീകര്യത കൂടുന്നുവെന്ന് വ്യക്തമാക്കുന്നത്. സർക്കാർ മേഖലയിൽ 11.69 ലക്ഷവും എയ്ഡഡ് മേഖലയിൽ 21.58 ലക്ഷം കുട്ടികളും അൺഎയ്ഡഡ് 3.89 ലക്ഷം കുട്ടികളുമാണുള്ളത്.

കഴിഞ്ഞ വർഷങ്ങളിലേത് പോലെ അഞ്ചാം ക്ലാസിലാണ് ഈ വർഷവും സർക്കാർ എയ്ഡഡ് മേഖലയിൽ കുടുതൽ കുട്ടികൾ ചേർന്നത്. 44,636 പേർ.  എട്ടാം ക്ലാസിൽ 38.492 കുട്ടികൾ ചേർന്നു. കഴിഞ്ഞ വ‌ർഷം 1.85 ലക്ഷം കുട്ടികളും 2017-18 അധ്യാനവർഷത്തിൽ 1.45 ലക്ഷം കുട്ടികളും പൊതുവിദ്യാഭ്യാസമേഖലയിലെത്തി.
 

Follow Us:
Download App:
  • android
  • ios