Asianet News MalayalamAsianet News Malayalam

UC College : 'ഹോസ്റ്റലില്‍ തിരികെ കയറേണ്ട സമയം ഒമ്പതരയാക്കണം'; യുസി കോളേജില്‍ വിദ്യാര്‍ത്ഥി സമരം

അവധി ദിവസങ്ങളിലടക്കം ഹോസ്റ്റലിൽ തിരികെ കയറുന്ന സമയം ഒമ്പതരയാക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
 

Students strike to demand removal of unnecessary restrictions on uc college girls hostel
Author
Aluva, First Published Jan 7, 2022, 5:45 PM IST

ആലുവ: പെൺകുട്ടികളുടെ ഹോസ്റ്റലിലെ (Hostel) അനാവശ്യ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളുടെ സമരം. ആലുവ യുസി കോളേജിലാണ് (UC College Aluva) അനിശ്ചിത കാലം സമരം തുടങ്ങിയത്. അവധി ദിവസങ്ങളിലടക്കം ഹോസ്റ്റലിൽ തിരികെ കയറുന്ന സമയം ഒമ്പതരയാക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

വൈകിട്ട് 6.30 ന് പെൺകുട്ടികൾ ഹോസ്റ്റലിൽ തിരികെ കയറിയിരിക്കണമെന്നാണ് ആലുവ യുസി കോളേജ് ഹോസ്റ്റലിലെ നിയമം. അത് ഒമ്പതരയാക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. കഴിഞ്ഞ മാസം 22 ന് ഇതേ ആവശ്യവുമായി വിദ്യാർത്ഥികൾ അഞ്ച് മണിക്കൂർ കോളേജ് കവാടം ഉപരോധിച്ചിരുന്നു. തുടർന്ന്  ജനുവരി മൂന്നിന് കോളേജ് മാനേജ്മെന്റ് പ്രതിനിധികളുമായി ചർച്ചയും നടന്നു. ആവശ്യം പരിഗണിക്കാമെന്ന് അന്ന് കിട്ടിയ ഉറപ്പ് പാഴായതോടെയാണിപ്പോൾ വീണ്ടും സമരത്തിനിറങ്ങിയത്.

ഹോസ്റ്റൽ കര്‍ഫ്യൂ സമയം രാത്രി ഒമ്പതര വരെയാക്കാൻ 2019 ൽ ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. അന്തിമ തീരുമാനം എടുക്കേണ്ടത് പ്രിന്‍സിപ്പളാണെന്നും ഉത്തരവിലുണ്ട്. തുടര്‍ന്ന് നിരവധി തവണ സമയം വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട് നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലായിരുന്നു കഴിഞ്ഞ ഡിസംബറിൽ വിദ്യാർത്ഥികൾ കോളേജ് കവാടം ഉപരോധിച്ചത്.

Follow Us:
Download App:
  • android
  • ios