മുംബൈ: കെഎം മാണിക്ക് സ്മാരകം പണിയാൻ അഞ്ച് കോടി രൂപ ബജറ്റിൽ വകയിരുത്തിയതിനെ വിമര്‍ശിച്ച് സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ. കെഎം മാണിയുടെ സ്മാരകത്തിൽ പണമെണ്ണുന്ന യന്ത്രം കൂടി കാണുമെന്ന് സുഭാഷ് ചന്ദ്രൻ പറഞ്ഞു. മുംബൈ കേരളീയ സമാജത്തിന്‍റെ നവതി അഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുടര്‍ന്ന് വായിക്കാം: മാണിക്ക് സ്മാരകം; ഈ തോന്ന്യവാസം അനുവദിക്കാനാകില്ല: ഹരീഷ് വാസുദേവന്‍...

കെഎം മാണി സ്മാരകത്തിന് പണം അനുവദിച്ചതിനെതിരെ പലകോണുകളിൽ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ബാര്‍ കോഴ ആരോപണത്തെ ഓര്‍മ്മിപ്പിച്ച്  "എന്‍റെ വക 500" എന്ന് പറഞ്ഞ സംവിധായകനിൽ നിന്ന് കൂടി പണം വാങ്ങണമെന്ന് പരിഹസിച്ച് കോൺഗ്രസ് നേതാവ് വിടി ബൽറാം അടക്കമുള്ളവര്‍ ഇതിനകം രംഗത്തെത്തിയിരുന്നു. 

സുഭാഷ് ചന്ദ്രൻ പറഞ്ഞത് കേൾക്കാം: 

 

 

തുടര്‍ന്ന് വായിക്കാം: കെ എം മാണി സ്മാരകത്തിന് പണം അനുവദിച്ചതിന്റെ കാരണം വെളിപ്പെടുത്തി തോമസ് ഐസക്...