ദില്ലി: സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് ബിഡിജെഎസ് വിമത വിഭാഗം നേതാവ് സുഭാഷ് വാസുവിനെ നീക്കി. അടിയന്തരമായി നീക്കം ചെയ്യുന്നുവെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ബിഡിജെഎസിലെ വിമത പ്രവർത്തനത്തിന് സുഭാഷ് വാസുവിനെ തുഷാർ വെള്ളാപ്പള്ളി പുറത്താക്കിയിരുന്നു.