മണ്‌ഡലത്തിൽ വലിയ പിന്തുണ ലഭിക്കുന്നുണ്ട്. വികസനം തുടരുന്നതിനാണ് വോട്ട് അഭ്യർത്ഥിക്കുന്നതെന്നും സുധീർ കരമന വ്യക്തമാക്കി.

തിരുവനന്തപുരം: സ്ഥാനാർത്ഥിയാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് തിരുവനന്തപുരത്തെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി സുധീർ കരമന. സാമൂഹിക പ്രവർത്തനം പുതിയ കാര്യമല്ലെന്നും കോളേജിൽ പഠിക്കുമ്പോഴേ രാഷ്ട്രീയക്കാരനാണെന്നും സുധീർ കരമന വ്യക്തമാക്കി. ആന്റണി രാജുവുമായി നല്ല ബന്ധമാണുള്ളത്. അദ്ദേഹം വിളിച്ച് സംസാരിച്ചെന്നും സുധീർ കരമന പറഞ്ഞു. വോട്ട് അഭ്യർത്ഥന അഭിനയിച്ചിട്ടുള്ള കാര്യവും സുധീർ കരമന പറഞ്ഞു. ആരെക്കുറിച്ചും മോശം പറയാൻ തയ്യാറല്ല. സ്ഥാനാർത്ഥിയാകാൻ ആരോടും അഭ്യർത്ഥിച്ചുമില്ല. മണ്‌ഡലത്തിൽ വലിയ പിന്തുണ ലഭിക്കുന്നുണ്ട്. വികസനം തുടരുന്നതിനാണ് വോട്ട് അഭ്യർത്ഥിക്കുന്നതെന്നും സുധീർ കരമന വ്യക്തമാക്കി.

കോളേജ് കാലം മുതൽ രാഷ്ട്രീയപ്രവർത്തകൻ; പ്രചാരണം വേഗത്തിലാക്കി സുധീർ കരമന | Sudheer Karamana