Asianet News MalayalamAsianet News Malayalam

സുഗന്ധഗിരി മരംമുറിക്കേസില്‍ നടപടി; വനംവകുപ്പ് ഉദ്യോഗസ്ഥ കെ നീതുവിന് സസ്പെന്‍ഷന്‍

കല്പറ്റ റേഞ്ചർ കെ നീതുവിനെയാണ് സസ്പെന്റ് ചെയ്തത്. ജാഗ്രത കുറവ് ഉണ്ടായി എന്ന വിജിലൻസ് റിപ്പോർട്ടിന്മേനിലാണ് നടപടി.

sugandhagiri tree cut case Forest department officer suspended
Author
First Published Apr 17, 2024, 2:41 PM IST

വയനാട്: സുഗന്ധഗിരി മരംമുറിക്കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥയ്ക്ക് സസ്പെന്‍ഷന്‍. കല്പറ്റ റേഞ്ചർ കെ നീതുവിനെയാണ് സസ്പെന്റ് ചെയ്തത്. ജാഗ്രത കുറവ് ഉണ്ടായി എന്ന വിജിലൻസ് റിപ്പോർട്ടിന്മേനിലാണ് നടപടി. റേഞ്ചർ കെ. നീതുവിനെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ 11 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയേക്കുമെന്നും സൂചനയുണ്ട്. കൽപറ്റ റേഞ്ചിലെ 6 ബിഎഫ്ഒ, 5 വാച്ചർമാർ എന്നിവർക്കെതിരെയാകും നടപടി. 

വനംവകുപ്പ് എടുത്ത കേസിൽ നിലവിൽ ഒമ്പത് പ്രതികളാണ് ഒള്ളത്. ഈ പ്രതിപ്പട്ടികയിലേക്ക് വനംവാച്ചർ ജോൺസണെ കൂടി ചേർക്കാൻ വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്. അനധികൃതമായി മരംമുറിക്കാൻ ജോൺസൻ്റെ ഒത്താശയുണ്ടെന്ന കണ്ടെത്തലിന് പിന്നാലെയാണ് ശുപാർശ. സംഭവത്തിൽ സസ്പെൻഷനിലായ കൽപ്പറ്റ ഫോറസ്റ്റ് സെഷൻ ഓഫീസർ ചന്ദ്രനെ പ്രതിചേർക്കുന്നത് പരിശോധിക്കണമെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്. വീടിന് ഭീഷണിയായ 20 മരം മുറിക്കാനുള്ള ഉത്തരവിൻ്റെ മറവിൽ 102 മരങ്ങൾ ആകെ മുറിച്ചെന്ന് വനംവകുപ്പ് കണ്ടെത്തിയിരുന്നു. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കൽപ്പറ്റ റേഞ്ചിലെ ആറ് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരേയും 5 വനംവാച്ചർമാരേയും വൈകാതെ സ്ഥലം മാറ്റിയേക്കും.

Follow Us:
Download App:
  • android
  • ios