ജാനുവിനെ സ്ഥാനാർഥിയാക്കാൻ സുരേന്ദ്രൻ പത്തു ലക്ഷം നൽകിയെന്ന് വെളിപ്പെടുത്തിയത് ജെ ആർ പി ട്രഷറർ പ്രസീദ അഴീക്കോടാണ്

കൽപ്പറ്റ: തിരഞ്ഞടുപ്പിൽ മൽസരിക്കാൻ സി കെ ജാനുവിന് കോഴ നൽകിയെന്ന പരാതിയിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുത്തു. കൽപറ്റ ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രറ്റ് കോടതി നിർദേശപ്രകാരമാണ് സുൽത്താൻ ബത്തേരി പൊലീസ് കേസെടുത്തത്. സി കെ ജാനു കേസിലെ രണ്ടാം പ്രതിയാണ്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസിന്‍റെ ഹർജിയിൽ കേസെടുക്കാൻ കോടതി ഉത്തരവിട്ടിരുന്നു.

തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ കൈക്കൂലി നൽകി എന്നതുൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ജാനുവിനെ എൻഡിഎയിലേക്ക് മടക്കികൊണ്ടുവന്ന് ബത്തേരിയിൽ സ്ഥാനാർഥിയാക്കാൻ സുരേന്ദ്രൻ പത്തു ലക്ഷം നൽകിയെന്ന് വെളിപ്പെടുത്തിയത് ജെ ആർ പി ട്രഷറർ പ്രസീദ അഴീക്കോടാണ്. സുരേന്ദ്രന്‍റേത് എന്ന് അവകാശപ്പെടുന്ന ശബ്ദരേഖയും പ്രസീദ പുറത്തുവിട്ടിരുന്നു. 40 ലക്ഷം രൂപ നൽകിയെന്ന ജെ ആർ പി നേതാവ് ബാബുവും ആരോപിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona