രമ്യ ഹരിദാസിനെതിരായ അശ്ലീല പാരമാര്‍ശം നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍റ പരാമര്‍ശത്തിനെതിരെ അധ്യാപകനും എഴുത്തുകാരനുമായ സുനില്‍ പി. ഇളയിടം.
തിരുവനന്തപുരം: രമ്യ ഹരിദാസിനെതിരായ അശ്ലീല പാരമാര്‍ശം നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍റ പരാമര്‍ശത്തിനെതിരെ അധ്യാപകനും എഴുത്തുകാരനുമായ സുനില്‍ പി. ഇളയിടം. വിജയരാഘവനെതിരെ വ്യാപകമായ പ്രതിഷേധം തുടരുന്നതിനിടെയാണ് സുനില്‍ പി ഇളയിടത്തിന്‍റെ ഫേസ്ബുക്കിലെ പ്രതികരണം.
രമ്യ ഹരിദാസിനെതിരെ വിജയരാഘവൻ നടത്തിയ പരാമർശം സ്ത്രീവിരുദ്ധവും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സംസ്കാരത്തിന് നിരക്കാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു.സ്ത്രീയെ കേവലശരീരമായി കാണുന്ന പൊതുബോധത്തിന്റെ പ്രകാശനമാണ് കാണുന്നതെന്നും നിശ്ചയമായും തിരുത്തപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുറിപ്പിങ്ങനെ...
രമ്യ ഹരിദാസിനെതിരെ എ. വിജയരാഘവൻ നടത്തിയ പരാമർശം സ്ത്രീവിരുദ്ധവും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സംസ്കാരത്തിന് നിരക്കാത്തതുമാണ്. സ്ത്രീയെ കേവലശരീരമായി കാണുന്ന പൊതുബോധത്തിന്റെ പ്രകാശനമാണത്.
നിശ്ചയമായും തിരുത്തപ്പെടണം.
