മന്ത്രിസഭ മികച്ച ടീം എന്ന് നിയുക്ത മന്ത്രി സണ്ണി ജോസഫ്. എഐസിസി നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് അന്തിമ പട്ടിക തയാറാക്കിയതെന്നും അർഹതയുള്ള പലരും പുറത്തുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തിരുവനന്തപുരം: വിഡി സതീശൻ്റെ മന്ത്രിസഭ മികച്ച ടീം എന്ന് നിയുക്ത മന്ത്രി സണ്ണി ജോസഫ്. എഐസിസി നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് അന്തിമ പട്ടിക തയാറാക്കിയതെന്നും അർഹതയുള്ള പലരും പുറത്തുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 20 മന്ത്രിമാരുടെ പട്ടികയാണ് ഗവർണർക്ക് കൈമാറിയത്. മുഖ്യമന്ത്രിയോടൊപ്പം മുഴുവൻ മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യും. വലിയ ഉത്തരവാദിത്തമാണ് ലഭിച്ചതെന്നും ഉമ്മൻ ചാണ്ടിയെ മാതൃകയാക്കുമെന്നും പി സി വിഷ്ണുനാഥ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, എ പി അനിൽകുമാർ, പി സി വിഷ്ണുനാഥ്, റോജി എം ജോൺ, ബിന്ദു കൃഷ്ണ, കെ എ തുളസി, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, മോൻസ് ജോസഫ്, കെ എം ഷാജി, എൻ ഷംസുദ്ദീൻ, പി കെ ബഷീർ, അബ്ദുൾ ഗഫൂർ, ഷിബു ബേബി ജോൺ, സി പി ജോൺ, അനൂപ് ജേക്കബ്, എം ലിജു തുടങ്ങിയവരുടെ പേരുകളാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വകുപ്പിൽ അന്തിമ തീരുമാനമായിട്ടില്ല.
