ദില്ലി: തീര്‍പ്പാക്കിയ സഭാ തര്‍ക്കക്കേസില്‍ വീണ്ടും ഹര്‍ജികള്‍ വരുന്നതില്‍ അതൃപ്തി അറിയിച്ച് സുപ്രീംകോടതി. കേരളത്തിലെ സഭാ തര്‍ക്കത്തില്‍ കുഴപ്പക്കാര്‍ കേരള സര്‍ക്കാരാണെന്നും സുപ്രീംകോടതി ജസ്റ്റിസ് അരുണ്‍ മിശ്ര വിമര്‍ശിച്ചു. മതപരമായ കാര്യങ്ങളില്‍ സര്‍ക്കാരിന് എന്താണ് കാര്യമെന്നും ജസ്റ്റിസ്  അരുണ്‍ മിശ്ര വാക്കാല്‍ ചോദിച്ചു.  

ഒരിക്കൽ തീർപ്പാക്കിയ കേസിൽ വീണ്ടും വീണ്ടും ഹർജികൾ വരുന്ന  അവസ്ഥയെ വിമര്‍ശിച്ചു സംസാരിക്കുന്നതിനിടെയാണ് ജസ്റ്റിസ് സഭാ തര്‍ക്കകേസിനെപ്പറ്റി പരാമര്‍ശിച്ചതും സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചതും. പണം ഉള്ളവര്‍ വീണ്ടും വീണ്ടും കേസുകള്‍ നടത്തിക്കൊണ്ടിരിക്കുമെന്നും അരുണ്‍ വിശ്ര പറഞ്ഞു.