കാലാവധി കഴിഞ്ഞ ലിസ്റ്റിൽ നിന്ന് നിയമനം സാധ്യമല്ലെന്ന  കേരള പിഎസ്സി നിലപാട് സുപ്രീംകോടതി ശരിവച്ചു 

ദില്ലി: കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം വേണ്ടെന്ന് സുപ്രീംകോടതി. നിയമന ഉത്തരവ് ലഭിച്ച് ജോലിയിൽ പ്രവേശിക്കാത്തവരുടെ ഒഴിവുകളിൽ പുതിയ ലിസ്റ്റ് പ്രകാരം നിയമനം നടത്താമെന്നും സുപ്രീംകോടതി പറഞ്ഞു. ഇതോടെ കാലാവധി കഴിഞ്ഞ ലിസ്റ്റിൽ നിന്ന് നിയമനം സാധ്യമല്ലെന്ന കേരള പി എസ് സി നിലപാടിന് സുപ്രീംകോടതിയുടെ അംഗീകാരം ആയി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2013 ലെ സബ് ഇൻസ്‌പെക്ടർ ട്രെയിനി ലിസ്റ്റുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതി വിധി വന്നത്. ലിസ്റ്റിലെ എൻ ജെ ഡി ഒഴിവുകൾ അതേ ലിസ്റ്റിൽ നിന്ന് തന്നെ നികത്തണമെന്ന ആവശ്യം തള്ളി. ജസ്റ്റിസ്മാരായ എഎം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി