Asianet News MalayalamAsianet News Malayalam

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി: കേന്ദ്രത്തിനും സിബിഐക്കും സുപ്രീം കോടതി നോട്ടീസ്

രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ ബാധിക്കുന്ന വിഷയമാണ് ഇതെന്നും  സർക്കാരോ, ലൈഫ് മിഷനോ വിദേശ സംഭാവന സ്വീകരിച്ചിട്ടില്ലെന്നും വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിട്ടില്ലെന്നും സംസ്ഥാന സർക്കാർ 

supreme court notice to central government and cbi on life mission project vadakkanchery
Author
Delhi, First Published Jan 25, 2021, 12:54 PM IST

ദില്ലി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടിലെ സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിനും സിബിഐക്കും നോട്ടീസ് അയക്കും. സിബിഐ അന്വേഷണത്തിന് അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹര്‍ജിയിലാണ് നടപടി.

രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ ബാധിക്കുന്ന വിഷയമാണ് ഇതെന്നും സർക്കാരോ, ലൈഫ് മിഷനോ വിദേശ സംഭാവന സ്വീകരിച്ചിട്ടില്ലെന്നും വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിട്ടില്ലെന്നും സർക്കാർ ഹർജിയിൽ വാദിക്കുന്നു. സംസ്ഥാന പദ്ധതി എന്ന നിലയിലല്ലേ യൂണിടാകിന് പണം ലഭിച്ചതെന്ന് കോടതി ചോദിച്ചു. 

നാലാഴ്ചത്തെ സമയമാണ് നോട്ടീസിന് മറുപടി നൽകാൻ കോടതി സിബിഐയ്ക്കും കേന്ദ്രത്തിനും അനുവദിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ സിബിഐ അന്വേഷണം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ഹര്‍ജിയില്‍ സംസ്ഥാന സർക്കാർ ആരോപിക്കുന്നു. 

 

Follow Us:
Download App:
  • android
  • ios