ഖനനം നിയമവിരുദ്ധമാണെന്നും  കേന്ദ്രത്തിന്റെയോ  പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് മണ്ണ് നീക്കം നടക്കുന്നതെന്നും ഹർജിക്കാർക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി. 

ആലപ്പുഴ : ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം നിർത്തിവെക്കാൻ സുപ്രീം കോടതി ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്രത്തിനും സംസ്ഥാനസർക്കാരിനും നോട്ടീസ് അയച്ച് സുപ്രീം കോടതി. ഹർജി വിശദമായി പരിശോധിക്കേണ്ടതാണെന്ന് ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം, ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവർ വ്യക്തമാക്കി. നോട്ടീസിൽ നാല് ആഴ്ച്ചയ്ക്കം മറുപടി നൽകണം. ഖനനം നിയമവിരുദ്ധമാണെന്നും കേന്ദ്രത്തിന്റെയോ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് മണ്ണ് നീക്കം നടക്കുന്നതെന്നും ഹർജിക്കാർക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി. 

യതൊരു ശാസ്ത്രീയ അടിത്തറയില്ലാതെ നടക്കുന്ന നടപടി അവസാനിപ്പിക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കേസിൽ എതിർകക്ഷികളായ കേന്ദ്ര, സംസ്ഥാന തീരദേശ സംരക്ഷണ അതോറിറ്റി, കേരള മിനറൽസ് ആൻ്റ് മെറ്റൽസ്, ആലപ്പുഴ ജില്ലാ കളക്ടർ അടക്കം പത്തു കക്ഷികൾക്കാണ് നോട്ടീസ്. തോട്ടപ്പള്ളി സ്വദേശി സുരേഷ് കുമാറാണ് ഹർജി നൽകിയത്. അഭിഭാഷകൻ ജെയിംസ് പി തോമസാണ് ഹർജി സുപ്രീംകോടതിയിൽ ഫയൽ ചെയ്തത്. 

Read More : ആർത്തവാവധി ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി, 'നയപരമായ കാര്യം, തീരുമാനം എടുക്കേണ്ടത് സർക്കാർ'

തീരമേഖല നിയന്ത്രണ വിജ്ഞാപനത്തിനും പരിസ്ഥിതി സംരക്ഷണ നിയമത്തിനും വിരുദ്ധമായിട്ടാണ് ഊ നടപടി. കൂടാതെ ദുരന്തനിവാരണ നിയമത്തിന്റെ പേരിൽ കരിമണൽ ഉൾപ്പെടെ ധാതുസമ്പുഷ്ടമായ മണൽത്തിട്ട അനധികൃതമായി നീക്കുന്നു. മണൽ നീക്കുന്നതിനാൽ തീരം ഇടിയുന്നത് ഇവിടുത്തെ മത്സ്യതൊഴിലാളികളുടെ ജീവിതത്തെയും ബാധിക്കുന്നതിനായി സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. നേരത്തെ ഖനനത്തിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു. സ്പിൽവേയിലൂടെ തടസ്സമില്ലാതെ വെള്ളം ഒഴുകിപ്പോകാൻ പൊഴിമുഖത്ത് അടിഞ്ഞു കൂടിയ മണൽ നിക്ഷേപം ഒഴിവാക്കേണ്ടത് അനിവാര്യമാണെന്ന് കാട്ടിയാണ് കേരള ഹൈക്കോടതി ഹർജി തള്ളിയത്. ഈ വിഷയത്തിലാണ് സുപ്രീം കോടതി വിശദപരിശോധനയ്ക്ക് ഒരുങ്ങുന്നത്.

Read More : പ്രതിശ്രുത വധു രോഗബാധിതയായി; ആശുപത്രിക്കിടക്കയിൽ വിവാഹിതരായി യുവതിയും യുവാവും