1999 ലെ തിരുവോണ നാളിൽ പി ജയരാജനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്

ദില്ലി: സി പി എം നേതാവ് പി ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ വിട്ടയച്ച ഏഴ് പ്രതികൾക്ക് കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. പ്രതികളെ ശിക്ഷിക്കാൻ മതിയായ തെളിവുകൾ ഉണ്ടെന്ന അപ്പീലിലെ വാദം കണക്കിലെടുത്താണ് കോടതി നീക്കം.

1999 ലെ തിരുവോണ നാളിൽ പി ജയരാജനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. വധശ്രമം, ആയുധം ഉപയോഗിക്കൽ, കലാപമുണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങി പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നായിരുന്നു ഹൈക്കോടതി വിധി. ആർ എസ് എസ് പ്രവർത്തകരാണ് പ്രതികൾ.

അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു, വീണ്ടും അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 4 ദിവസം വിവിധ ജില്ലകളിൽ ജാഗ്രത

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം