കണ്ണൂർ: വൃത്തികെട്ട ഭരണമാണ് കേരളത്തിലേതെന്ന് സുരേഷ് ഗോപി. സർക്കാർ വിശ്വാസികളെ വിഷമിപ്പിച്ചു. ഈ സർക്കാരിനെ ഒടുക്കിയേ മതിയാകൂ.  ഇവരെ കാലിൽ തൂക്കി കടലിൽ കളയണമെന്നും സുരേഷ് ഗോപി കണ്ണൂരിൽ പറഞ്ഞു. 

സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രം​ഗത്തെത്തിയിരുന്നു. സി പി എം നേതാക്കളും മന്ത്രിമാരും പണം വെളുപ്പിക്കുന്നത് ഊരാളുങ്കലിൽ നിന്നാണ്. വൈദഗ്ധ്യം ഇല്ലാത്ത മേഖലകളിൽ പോലും ഊരാളുങ്കലിന് ടെണ്ടർ നൽകുന്നു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ആണിത്. 

സി എം രവീന്ദ്രൻ്റെ കര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനേയും ചോദ്യം ചെയ്യണം. ആരോഗ്യവകുപ്പിൻ്റെ ഒത്താശ കൊണ്ടാണ് സിഎം രവീന്ദ്രനെതിരായ അന്വേഷണം വൈകിക്കുന്നത്. സർക്കാരിൻ്റെ അഴിമതിക്കെതിരെ ശക്തമായ ജനവികാരം ഉണ്ട്  എന്നാണ് പോളിംഗ് ശതമാനം കാണിക്കുന്നത്. നിലവിലെ സാഹചര്യം ബി ജെ പി ക്ക് അനുകൂലമാണെന്നും സുരേന്ദ്രൻ പറഞ്ഞു.