ജനങ്ങള്‍ക്ക് വേണ്ടിയുള്ള നല്ല പദ്ധതിക്ക് വേണ്ടിയും പാര്‍ട്ടിക്ക് ഖ്യാതിയുണ്ടാക്കുന്നതിനും വേണ്ടിയും പ്രവര്‍ത്തിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കെന്ന അഭ്യൂഹങ്ങൾ തള്ളി സുരേഷ് ഗോപി. നേതൃസ്ഥാനത്തേക്ക് വരാന്‍ തയ്യാറല്ല. നല്ല പാടവമുള്ളവര്‍ക്കാണ് പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് വരാന്‍ സാധിക്കുക. കലാകാരനെന്ന നിലയ്ക്ക് സാധിക്കുന്ന ജോലികള്‍ വെടിപ്പായി ചെയ്യുന്നുണ്ട്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ക്കും പാര്‍ട്ടിക്ക് ഖ്യാതിയുണ്ടാക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.