'അമ്മയെ ശ്രദ്ധിച്ചേക്കണേ'... സുരേഷ് ഗോപിയെത്തി, മറിയക്കുട്ടിയെ കാണാൻ; പെൻഷൻ വാഗ്ദാനം നൽകി മടങ്ങി
ക്ഷേമ പെൻഷൻ കിട്ടാത്തതിൽ പ്രതിഷേധിച്ച് ഭിക്ഷ യാചിച്ച മറിയക്കുട്ടിയുടെ വീട് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി സന്ദർശിച്ചു.

ഇടുക്കി: ക്ഷേമ പെൻഷൻ കിട്ടാത്തതിൽ പ്രതിഷേധിച്ച് ഭിക്ഷ യാചിച്ച മറിയക്കുട്ടിയുടെ വീട് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി സന്ദർശിച്ചു. ബിജെപി പ്രാദേശിക നേതാക്കൾക്കൊപ്പം ആയിരുന്നു സന്ദർശനം. ക്ഷേമപെൻഷനിൽ കേന്ദ്ര വിഹിതം നൽകാത്തത് സംസ്ഥാന സർക്കാർ തെറ്റായ കണക്കുകൾ സമർപ്പിച്ചതിനാലാണ് ക്ഷേമ പെൻഷന് വേണ്ടി പിരിക്കുന്ന രണ്ട് രൂപ സെസ് നൽകില്ലെന്ന് ജനം തീരുമാനിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. എം പി പെൻഷനിൽ നിന്നും എല്ലാ മാസവും 1600 രൂപ വീതം മറിയക്കുട്ടിക്കും അന്നയ്ക്കും നൽകുമെന്ന് സുരേഷ് ഗോപി വാഗ്ദാനം ചെയ്താണ് മടങ്ങിയത്.
മറിയക്കുട്ടിക്ക് പെൻഷൻ വൈകിയതിനെക്കുറിച്ചുള്ള വിശദാംശങ്ങളും സുരേഷ് ഗോപി ചോദിച്ചറിഞ്ഞു. മറിയക്കുട്ടിയുടെ പോരാട്ടം ആരംഭിച്ചിട്ട് പത്ത് ദിവസം പിന്നിടുന്നു. നിരവധി പേരാണ് ഇവർക്ക് പിന്തുണ അറിയിച്ച് എത്തുന്നത്. എന്നാൽ തനിക്ക് രാഷ്ട്രീയമില്ലെന്നും തനിക്ക് നീതിയാണ് ആവശ്യമെന്നുമാണ് മറിയക്കുട്ടിയുടെ നിലപാട്.
സുരേഷ് ഗോപി മറിയക്കുട്ടിയെ കാണാനെത്തി
സുരേഷ് ഗോപിക്കെതിരെ കൂടുതൽ വകുപ്പുകള്‍ ചേര്‍ക്കുന്നത് പരിഗണനയിൽ, നിയമോപദേശം തേടാൻ പൊലീസ്