സുരേഷ് കുമാർ കൈക്കൂലി വാങ്ങിയത് മന്ത്രി കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ റവന്യൂ അദാലത്ത് നടക്കുമ്പോഴാണ്. അദാലത്ത് വേദിയുടെ പുറത്ത് കാറിൽ വെച്ചാണ് കൈക്കൂലി വാങ്ങിയത്. ഇത് കയ്യോടെ പടികൂടുകയായിരുന്നു. 

പാലക്കാട്: പാലക്കയം വില്ലേജ് ഓഫീസ് അസിസ്റ്റൻ്റ് സുരേഷ് കുമാർ സാലറി അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാറുണ്ടായിരുന്നില്ലെന്ന് വിജിലൻസ്. സുരേഷ് കുമാറിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ പണമെല്ലാം കൈക്കൂലിപ്പണമാണെന്ന് വിജിലൻസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. സുരേഷ് കുമാർ കൈക്കൂലി വാങ്ങിയത് മന്ത്രി കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ റവന്യൂ അദാലത്ത് നടക്കുമ്പോഴാണ്. അദാലത്ത് വേദിയുടെ പുറത്ത് കാറിൽ വെച്ചാണ് കൈക്കൂലി വാങ്ങിയത്. ഇത് കയ്യോടെ പടികൂടുകയായിരുന്നു. 

വില്ലേജ് ഓഫീസ് അസിസ്റ്റൻ്റിന്റെ വീട്ടിലെ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷക്കണക്കിന് രൂപയും 17കിലോ നാണയശേഖരവും

സുരേഷിൻ്റെ വീട്ടിൽ നിന്നും പിടികൂടിയത് വൻ നിക്ഷേപമാണ്. 35 ലക്ഷം പണമായും 45 ലക്ഷത്തിൻ്റെ സ്ഥിര നിക്ഷേപത്തിൻ്റെ രേഖകളും പിടി കൂടി. സാലറി അക്കൗണ്ടിൽ ബാക്കിയുള്ളത് 25 ലക്ഷം രൂപയാണ്. 17 കിലോ നാണയവും പിടികൂടിയിട്ടുണ്ട്. സുരേഷ് സാലറി അക്കൗണ്ടിൽ നിന്നും പണം പലപ്പോഴും പിൻവലിക്കാറുണ്ടായിരുന്നില്ലെന്നും വിജിലൻസ് ഉദ്യോ​ഗസ്ഥർ പറയുന്നു. അതേസമയം, സുരേഷിന്റെ ഊരാട്ടമ്പലത്തിലെ കുടുംബ വീട്ടിലും വിജിലൻസ് സംഘമെത്തി. വീട് മാസങ്ങളായി പൂട്ടിയിട്ട നിലയിലാണ്. ബന്ധുക്കളെ വിളിച്ചു വരുത്തി രാത്രി തുറന്ന് പരിശോധിക്കാനാണ് വിജിലൻസിന്റെ പരിപാടി. 

പ്രവാസികള്‍ ശ്രദ്ധിക്കുക! നാട്ടിലേക്ക് സ്വര്‍ണവുമായി യാത്ര ചെയ്യുന്നവര്‍ക്കുള്ള പുതിയ നിബന്ധനകള്‍ ഇങ്ങനെ

ഞെട്ടിക്കുന്ന കൈക്കൂലി;വില്ലേജ് അസിസ്റ്റന്റിൽ നിന്നും പിടിച്ചെടുത്തത് ഒരു കോടി | Bribery| Arrest