Asianet News MalayalamAsianet News Malayalam

കാര്യവട്ടം ക്യാമ്പസിൽ കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേതെന്ന് സംശയം, സമീപം ഡ്രൈവിംഗ് ലൈസൻസ്

ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. വാട്ടർ ടാങ്കിനുള്ളിൽ നിന്നും ടൈയിലും തൊപ്പിയും കണ്ണടയും കണ്ടെത്തി. അസ്തികൂടം ഫൊറൻസിക് സംഘം പരിശോധിക്കുകയാണ്.

suspected that the skeleton found in Karyavattom campus belonged to native of Thalassery found driving Licence near dead body apn
Author
First Published Feb 29, 2024, 1:39 PM IST

തിരുവനന്തപുരം : കാര്യവട്ടം സർവ്വകലാശാല ക്യാമ്പസിലെ വാട്ടർ ടാങ്കിനുള്ളിൽ കണ്ടെത്തിയ അസ്ഥികൂടം തലശേരി സ്വദേശിയുടേതാണോയെന്ന് സംശയം. അസ്ഥികൂടത്തിന് സമീപത്ത് നിന്ന് തലശേരി വിലാസത്തിലുള്ള ഡ്രൈവിംഗ് ലൈസൻസ് കിട്ടിയതാണ് ഇത്തരത്തിലൊരു സംശയമുണ്ടാകാൻ കാരണം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. വാട്ടർ ടാങ്കിനുള്ളിൽ നിന്നും ടൈയിലും തൊപ്പിയും കണ്ണടയും കണ്ടെത്തി. അസ്തികൂടം ഫൊറൻസിക് സംഘം പരിശോധിക്കുകയാണ്.

ഇന്നലെ വൈകുന്നേരമാണ് ക്യാമ്പസിലെ വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന വാട്ടർ ടാങ്കിനുള്ളിൽ അസ്തികൂടം കണ്ടെത്തിയത്. സ്ഥലത്ത് പരിശോധന നടത്തിയ ജീവനക്കാരാണ് ഒരു കുടയും ബാഗും വാട്ടർ ടാങ്കിന് സമീപം കണ്ടത്. പരിശോധന നടത്തിയപ്പോഴാണ് അസ്തി കഷങ്ങള്‍ ടാങ്കിനുള്ളിൽ കണ്ടത്. ഇന്ന് സ്ഥലത്തെത്തിയ ഫൊറൻസിക് സംഘം ടാങ്കിനുള്ളിലിറങ്ങി പരിശോധന നടത്തി. പാൻറും ഷാർട്ടുമായിരുന്നു മൃതദേഹത്തിലുണ്ടായിരുന്നത്.

പത്രത്തില്‍ വന്ന ഒരൊറ്റ ഫോട്ടോ, കിട്ടിയത് 'മുട്ടൻ പണി'; യുവതിക്ക് ഏഴ് കോടി രൂപ നഷ്ടമായി

പുരുഷൻെറ ശരീരാവശിഷ്ടിങ്ങളെന്നാണ് പ്രാഥമിക നിഗമനം. ടാങ്കിനുള്ളിലേക്ക് തൂങ്ങിമരിച്ചതെന്നാണ് സംശയിക്കുന്നത്. കുരിക്കിട്ട ഒരു കയറും കണ്ടെത്തിയിട്ടുണ്ട്. എപ്പോഴും സുരക്ഷയുള്ള ക്യാമ്പസിലാണ് മൃതദേഹം അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അസ്ഥികൂടത്തിൻെറ കാലപ്പഴക്കം നിർണയിക്കുകയും ഡിഎൻഎ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്യും. ഒരു വർഷത്തിനുള്ളിൽ കാണാതായവരെ കുറിച്ചാണ് അന്വേഷണം. കഴക്കൂട്ടം പൊലീസാണ് കേസിൽ അന്വേഷണം നടത്തുന്നത്. 

 

 


 

Latest Videos
Follow Us:
Download App:
  • android
  • ios