Asianet News MalayalamAsianet News Malayalam

പത്രത്തില്‍ വന്ന ഒരൊറ്റ ഫോട്ടോ, കിട്ടിയത് 'മുട്ടൻ പണി'; യുവതിക്ക് ഏഴ് കോടി രൂപ നഷ്ടമായി

ദേശീയ പത്രത്തില്‍ പ്രസിദ്ധീകരിച്ച ഫോട്ടോയുടെ അടിസ്ഥാനത്തിലാണ് കാമിലയുടെ അവകാശവാദം തള്ളിയത്. 

woman lost 7 crore insurance claim after she won a Christmas tree throwing contest
Author
First Published Feb 29, 2024, 1:26 PM IST

ഒരൊറ്റ ഫോട്ടോയിലൂടെ യുവതിക്ക് നഷ്ടമായത് ഏഴ് കോടി രൂപ. അതും ഒരു മത്സരത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍. അയര്‍ലന്‍ഡ് കോടതിയാണ് യുവതിക്ക ലഭിക്കാനുണ്ടായിരുന്ന 820,000 ഡോളറിന്‍റെ (ഏഴ് കോടി രൂപ) ഇന്‍ഷുറന്‍സ് ക്ലെയിം റദ്ദാക്കിയത്.

കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റെന്നും മുതുകിലും കഴുത്തിനും സാരമായ പരിക്കേറ്റത് മൂലം അഞ്ച് വര്‍ഷത്തിലേറെയായി ജോലി ചെയ്യാനാകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് 36കാരിയായ കാമില ഗ്രാബ്സ്ക ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ കോടതിയെ സമീപിച്ചത്. തന്‍റെ കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ പോലും സാധിക്കുന്നില്ലെന്നാണ് കാമില പറഞ്ഞത്. 2017ലുണ്ടായ കാറപകടം മൂലം വൈകല്യമുണ്ടായെന്നും അവര്‍ അവകാശപ്പെട്ടിരുന്നു.

എന്നാല്‍ കാമിലയുടെ ഈ വാദങ്ങളെയെല്ലാം പൊളിച്ചത് ഒരൊറ്റ ഫോട്ടോയാണ്. 2018 ജനുവരിയില്‍ ക്രിസ്മസ് ട്രീ എറിയുന്ന മത്സരത്തില്‍ കാമില പങ്കെടുത്തുത്തിന്‍റെ ഫോട്ടോ പുറത്തുവന്നതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഒരു ചാരിറ്റി പരിപാടിയില്‍ അഞ്ച് അടി ഉയരമുള്ള ക്രിസ്മസ് ട്രീയും എറിയുന്ന കാമിലയുടെ ഫോട്ടോ പുറത്തുവന്നതോടെ, ലിമെറിക് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കാർമ്മല്‍ സ്റ്റിവാര്‍ട്ട് കാമിലയുടെ ഇന്‍ഷുറന്‍സ് ക്ലെയിം റദ്ദാക്കുകയായിരുന്നു. ദേശീയ പത്രത്തില്‍ പ്രസിദ്ധീകരിച്ച ഫോട്ടോയുടെ അടിസ്ഥാനത്തിലാണ് കാമിലയുടെ അവകാശവാദം തള്ളിയത്. 

Read Also - അയ്യേ ഇതെന്തോന്ന്, അറപ്പുളവാക്കുന്നു; വിമാനത്തിലെ അസാധാരണ കാഴ്ച പങ്കുവെച്ച് യാത്രക്കാരൻ, പ്രതികരിച്ച് ഇൻഡിഗോ

എന്നാല്‍ പരിക്ക് വ്യജമാണെന്ന ആരോപണം നിഷേധിച്ച കാമില, താന്‍ സാധാരണ ജീവിതം ജീവിക്കാന്‍ ശ്രമിക്കുകയാണെന്നും കോടതിയെ അറിയിച്ചു. ഫോട്ടോഗ്രാഫില്‍ സന്തോഷവതിയായി കാണപ്പെട്ടെങ്കിലും യഥാര്‍ത്ഥത്തില്‍ വേദന അനുഭവിച്ചിരുന്നതായും അവര്‍ പറഞ്ഞു. എന്നാല്‍ ഒരു പാര്‍ക്കില്‍ കാമില തന്‍റെ നായയെ ഒരു മണിക്കൂറോളം പരിശീലിപ്പിക്കുന്ന വീഡിയോ കോടതി പരിശോധിച്ചു. ക്രിസ്മസ് ട്രീ മത്സരത്തിന് പുറമെ ഈ വീഡിയോ കൂടി കണ്ടതോടെ കാമിലയുടെ കേസ് ജഡ്ജി തള്ളുകയായിരുന്നു. അപകടത്തിന് ശേഷമുള്ള യുവതിയുടെ പെരുമാറ്റം പരിക്കുകളെക്കുറിച്ചുള്ള അവകാശവാദങ്ങൾക്ക് വിരുദ്ധമാണെന്ന് ജഡ്ജി വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios