ഒരു ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള വിഭാഗത്തിൽ ആലപ്പുഴയും ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള വിഭാഗത്തിൽ വർക്കലയും പുരസ്‌കാരത്തിന് അർഹരായി.

ദില്ലി: കേന്ദ്ര ഹൗസിംഗ്, അർബൻ അഫയേഴ്‌സ് മന്ത്രാലയത്തിന്റെ സ്വച്ഛ് ഭാരത്മിഷൻ-അർബന്റെ ഭാഗമായുള്ള 2023ലെ സ്വച്ഛ് സർവേക്ഷൺ ക്ലീൻ സിറ്റി പുരസ്‌കാരത്തിന് കേരളത്തിൽനിന്ന് ആലപ്പുഴ, വർക്കല നഗരസഭകൾ തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സാന്നിധ്യത്തിൽ വ്യാഴാഴ്ച ദില്ലിയിൽ നടന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ഒരു ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള വിഭാഗത്തിൽ ആലപ്പുഴയും ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള വിഭാഗത്തിൽ വർക്കലയും പുരസ്‌കാരത്തിന് അർഹരായി.

ആലപ്പുഴ നഗരസഭ ചെയർപേഴ്‌സൻ കെ കെ ജയമ്മ, വർക്കല നഗരസഭ ചെയർമാൻ കെ എം ലാജി എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി. 
കേന്ദ്ര ഹൗസിംഗ്, അർബൻ അഫയേഴ്‌സ് മന്ത്രി ഹർദീപ് സിംഗ് പുരി, കേന്ദ്ര സഹമന്ത്രി കൗശൽ കിഷോർ എന്നിവർ സംബന്ധിച്ചു. കേരളത്തിൽനിന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, നഗരസഭകളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

1500-2000 വാട്സ് പവര്‍ റേറ്റിംഗ്, ഒരു മണിക്കൂർ ഉപയോഗിച്ചാൽ...; ഇൻഡക്ഷൻ കുക്കര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം