തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ സ്വപ്ന സുരേഷ് പലവട്ടം വന്നിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺസുലേറ്റ് ജനറലിൻ്റെ സെക്രട്ടറി എന്ന നിലയിലാണ് സ്വപ്ന തന്നെ സമീപിച്ചത്. കോൺസുല‍ർ ജനറൽ വരുമ്പോഴെല്ലാം മിക്കവാറും ഇവ‍ർ കൂടെയുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ശിവശങ്കറും സ്വപ്നയും തമ്മിലുള്ള ബന്ധം എപ്പോ തുടങ്ങിയെന്ന് അറിയില്ല. കോൺസുൽ ജനറലിന്‍റെ സെക്രട്ടറിയെന്ന നിലയിൽ ആണ് സ്വപ്നയെ അറിയാവുന്നത്. അങ്ങനെയാണ് പരിചയവും . സാധാരണ മര്യാദ അനുസരിച്ചാണ് കോൺസുൽ ജനറലുമായി മുഖ്യമന്ത്രി എന്ന നിലയിൽ ഇടപെട്ടിരുന്നത്. 

ശിവശങ്കറിനെ ഇത്തരത്തിൽ ചുമതലപ്പെടുത്തിയോ എന്ന കാര്യം ഞാനിപ്പോൾ ഓര്‍ക്കുന്നില്ല. എന്നാൽ ഓഫീസിൽ ആരെയാണ് ബന്ധപ്പെടേണ്ടത് എന്നു എന്നോട് ചോദിച്ചാൽ സാധാരണ ​ഗതിയിൽ ഞാൻ ശിവശങ്കറിൻ്റെ പേര് തന്നെയാവും പറയുക.സാധാരണ നിലയിൽ മുഖ്യമന്ത്രിയും കോൺസുല‍ർ ജനറലും തമ്മിൽ കാണുന്നതിൽ അസ്വാഭാവികതയില്ല.