അട്ടക്കുളങ്ങര വനിത ജയിലിൽ കഴിയുന്ന സ്വപ്നക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. 

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അട്ടക്കുളങ്ങര വനിത ജയിലിൽ കഴിയുന്ന സ്വപ്നക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സ്വപ്നയുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് സ്പേസ് പാർക്കിൽ നിയമനം ലഭിക്കാൻ നൽകിയ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചത് പഞ്ചാബിലെ വിദ്യാഭ്യാസ സ്ഥാപനമെന്ന് കണ്ടെത്തൽ.പഞ്ചാബിലെ ദേവ് എഡ്യൂക്കേഷൻ ട്രസ്റ്റ് എന്ന സ്ഥാപമാണ് സർട്ടിഫിക്കറ്റ് നിർമ്മിച്ചതെന്ന് ഇടനിലക്കാരായ പ്രവർത്തിച്ചവർ പൊലീസിന് മൊഴി നൽകി.

സർട്ടിഫിക്കറ്റിനായി ഒരു ലക്ഷത്തിലധികം രൂപ സ്വപ്ന നൽകി. സ്വപ്ന സുരേഷിനെയും പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിനെയും വിഷൻ ടെക്കിനെയും മാത്രമാണ് വ്യാജസ‍ർട്ടിഫിക്കറ്റ് കേസിൽ ഇതേ വരെ പ്രതിയാക്കിയിട്ടുള്ളത്. മുംബൈ ആസ്ഥാനമായ ബാബ സാഹിബ് അംബേദ്ക്കർ ടെക്നോളജിൽക്കൽ യൂണിവേഴ്സിറ്റിൽ നിന്നും ബികോം ബിരുദം നേടിയെന്ന സർട്ടിഫിക്കറ്റ് നൽകിയാണ് സ്വപ്ന സുരേഷ് സ്പെയ്സ് പാർക്കിൽ നിയമനം നേടിയത്. എന്നാൽ സ്വപ്ന ഹാജരാക്കിയ സർട്ടിഫിക്കറ്റ വ്യാജമാണെന്ന് സർവ്വകലശാലാല വിശദീകരിച്ചിരുന്നു. ഇതേ തുടർന്ന നടത്തിയ പൊലീസ് അന്വേഷണത്തിലാണ് വ്യാജ സർട്ടിഫിക്കറ്റ് നൽകിയത് പഞ്ചാബിലെ ദേവ് എഡ്യൂക്കേഷൻ ട്രസ്റ്റ് എഎന്ന സ്ഥാപനമാണെന്ന് കണ്ടെത്തിയത്.

തിരുവന്തപുരം തൈക്കാടുള്ള എ എ്ഡ്യൂക്കേഷണൽ ഗൈഡൻസ് സെൻറർ എന്ന സ്ഥാപനത്തിലെ ചിലർ വഴിയാണ് പഞ്ചാബിൽ നിന്നുള്ള സർട്ടിഫിക്കറ്റ് സ്വപ്നക്ക് ലഭിക്കുന്നത്. എയർഇന്ത്യ സാറ്റ്സിൽ ജോലി ചെയ്തിരുപ്പോൾ ഒപ്പം ജോലി ചെയ്തിരുന്ന ഒരു സുഹൃത്തുമേഖേനയാണ് സ്വപ്ന തൈക്കാട് പ്രവർത്തിച്ചിരുന്ന എ്ഡ്യൂക്കേഷണൽ ഗൈഡൻസ് സെൻററിനെ സമീപിക്കുന്നത്. തൈക്കാട് സ്ഥാപനം ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഈ സ്ഥാപനം നടത്തിയ ചിലരെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പഞ്ചാബിലെ സ്ഥാപനമാണ് സ്വപ്നക്ക് വേണ്ടി സർട്ടിഫിക്കറ്റ് നിർമ്മിച്ച നൽകിയെന്ന വിവരം പുറത്തുവരുന്നത്. 

തമിഴ്നാട്ടിലും പഞ്ചാബിലും അന്വേഷണം നടത്തേണ്ടിവരുമെന്ന് പൊലീസ് പറയുന്നു. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്വപ്നയെ വീണ്ടും ജയിലിൽ പോയി പൊലീസ് ചോദ്യം ചെയ്യും. സ്വപ്ന സുരേഷിനെയും പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിനെയും വിഷൻ ടെക്കിനെയും മാത്രമാണ് വ്യാജസ‍ർട്ടിഫിക്കറ്റ് കേസിൽ ഇതേ വരെ പ്രതിയാക്കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറി ശിവശങ്കറിൻറെ അറിവോടെയാണ് സ്വപ്നയുടെ നിയമനെന്നാണ് ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട്.