ഇടവ വെറ്റക്കട പരിസരത്തുള്ള ആളാണ് ഫ്രഞ്ച് യുവതിയുടെ നേരെ പൊട്ടിയ ബിയര്‍ കുപ്പിയുമായി എത്തി ഭീഷണിപ്പെടുത്തിയത്.

തിരുവനന്തപുരം: വര്‍ക്കല ബീച്ചിൽ സര്‍ഫിങ്ങിനെത്തിയ വിദേശ യുവതിയെ ഭീഷണിപ്പെടുത്തി യുവാവ്. ഇടവ വെറ്റക്കട പരിസരത്തുള്ള ആളാണ് ഫ്രഞ്ച് യുവതിയുടെ നേരെ പൊട്ടിയ ബിയര്‍ കുപ്പിയുമായി എത്തി ഭീഷണിപ്പെടുത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്വിമിങ്ങ് ഡ്രെസ് ധരിച്ചെന്ന് പറഞ്ഞാണ് ഇയാൾ ഭയപ്പെടുത്തിയതെന്ന് ഫ്രഞ്ച് വനിതയായ ആലീസ് ആരോപിക്കുന്നു. അയിരൂര്‍ പൊലീസിൽ പരതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. വര്‍ക്കല ബീച്ചിൽ വിദേശ വനിതകൾക്ക് നേരെ അതിക്രമങ്ങൾ പതിവാകുന്നതായി പരാതികൾ ഉയരുന്നുണ്ട്.

Also Read: കോവളത്ത് പാരാസെയിലിംഗിനിടെ ബോട്ടുകൾ തമ്മിൽ കൂട്ടിമുട്ടി; വിനോദസഞ്ചാരി ബലൂണുമായി കടലിൽ പതിച്ചു