കൊച്ചി: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ കസ്റ്റഡിയിലായ ആദിത്യയെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ കോന്തുരുത്തി ഇടവക വികാരി മാത്യു ഇടശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘം ആലുവ ഡിവൈഎസ്‍പിയെ കാണാനെത്തി. എഎംടി  ഭാരവാഹികളും ഒപ്പമുണ്ട്.

പൊലീസ് കസ്റ്റഡിയിൽ എടുത്ത ആദിത്യയുടെ വിവരങ്ങൾ അറിയണമെന്ന് കോന്തുരുത്തി ഇടവക വികാരി മാത്യൂ ഇടശ്ശേരി ആവശ്യപ്പെട്ടു. ആദിത്യയുടെ വിവരങ്ങൾ അറിയണമെന്ന് കോന്തുരുത്തി ഇടവക വികാരി മാത്യൂ ഇടശ്ശേരി ആവശ്യപ്പെട്ടു. 

മൂന്ന് ദിവസമായി യുവാവിനെ പൊലീസ് കസ്റ്റഡിയിൽ വെച്ചിരിക്കുന്നു. കസ്റ്റഡിയിൽ എടുത്തതിന്‍റെ കാരണം വ്യക്തമാക്കാൻ പൊലീസ് തയ്യാറാവുന്നില്ല. യുവാവ് എവിടെയെന്ന് പറയാൻ തയ്യാറാകുന്നില്ലെന്നും ഫാദർ മാത്യു ഇടശ്ശേരി പറഞ്ഞു.

ഇന്നലെ രാത്രി ആദിത്യയെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ടു വൈദികരും എഎംടി ഭാരവാഹികളും പ്രതിഷേധവുമായെത്തിയിരുന്നു. വീട്ടുകാരുമായി സംസാരിക്കാൻ ആദിത്യന് പൊലീസ് അനുവദിച്ചതിനെ തുടര്‍ന്ന്  പ്രതിഷേധം അവസാനിപ്പിച്ചു. എന്നാൽ, ആദിത്യനെ വിട്ടയക്കാൻ ആകില്ലെന്ന് പൊലീസ് പ്രതിഷേധക്കാരെ അറിയിച്ചിരുന്നു.

രേഖ തനിക്ക് കിട്ടിയത് കൊച്ചിയിലെ വ്യവസായ ഗ്രൂപ്പിന്‍റെ സെർവറിൽ നിന്നാണെന്ന് ആദിത്യ ഇന്ന് മൊഴി നൽകിയിരുന്നു. 'ഇതാണ് താൻ വൈദികർക്ക് അയച്ചുകൊടുത്തത്, അവിടുത്തെ നിക്ഷേപകരുടെ പേരുകൾ എന്ന നിലയിലാണ് കർദിനാളിന്‍റെയും ബിഷപ്പുമാരുടെയും പേരുകൾ കണ്ടത്' ഇത് വ്യാജരേഖയല്ലെന്നും സെർവറിൽ ഉണ്ടായിരുന്നതാണെന്നുമാണ് മൊഴി.

വ്യവസായ ഗ്രൂപ്പിന്‍റെ സെർവറിൽ നിലവിൽ ഈ രേഖകളില്ല. യുവാവ് പറയുന്നത് കളവാണോ അതോ രേഖകൾ ആരെങ്കിലും മനപ്പൂർവം നീക്കം ചെയ്തതാണോയെന്ന് വിശദമായി പരിശോധിക്കേണ്ടി വരുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. വ്യാജരേഖ ആദ്യമായി ഇന്‍റര്‍നെറ്റിൽ അപ്‍ലോഡ് ചെയ്ത ആദ്യത്യ എറണാകുളം കോന്തുരുത്തി സ്വദേശിയാണ്.

കൊച്ചിയിലെ പ്രമുഖ വ്യാപാര കേന്ദ്രത്തിലെ മെയിൻ സെർവറിൽ നിന്നാണ് വ്യാജരേഖ ആദ്യമായി അപ്‌ലോഡ് ചെയ്തത്. കേസില്‍ ഫാദർ ടോണി കല്ലൂക്കാരനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.