കൊച്ചി: കൊവിഡ് 19 പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ വിശുദ്ധവാര ചടങ്ങുകൾ വിശ്വാസികളുടെ പങ്കാളിത്തമില്ലാതെ നടത്തണമെന്ന് സിറോ മലബാർ സഭ. ഇതു സംബന്ധിച്ച കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സർക്കുലർ പുറത്തിറങ്ങി.

മെത്രാന്മാർക്കും വൈദികർക്കും അവരുടെ ചുമതലപ്പെട്ട പള്ളികളിൽ ചടങ്ങുകൾ അനുഷ്ഠിക്കാം. എന്നാൽ, ഇതിൽ വിശ്വാസികളെ പങ്കെടുപ്പിക്കാൻ പാടില്ലെന്ന് സർക്കുലറിൽ പറയുന്നു. ഓശാന ദിവസം വിശ്വാസികൾക്കായി കുരുത്തോല വിതരണം നടത്തേണ്ടതില്ല. 

പെസഹാ വ്യാഴാഴ്ച കാൽകഴുകൽ ശുശ്രൂഷ വേണ്ട. ദുഖവെള്ളിയാഴ്ച കുരിശിന്റെ വഴി നടത്തേണ്ടതില്ല. ഉയിർപ്പു ചടങ്ങുകൾ രാത്രിയിൽ നടത്തേണ്ടതില്ല. പകരം ഈസ്റ്റർ ദിവസം കുർബാന അർപ്പിച്ചാൽ മതിയാകുമെന്നും സർക്കുലറിൽ പറയുന്നുണ്ട്. 

കൊവിഡ് -19 പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...