കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതക്ക് പുതിയ അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പിനെ നിയമിക്കുക, സസ്പെൻഡ് ചെയ്ത സഹായ മെത്രാന്മാരെ അതിരൂപതയിൽ തിരിച്ചു നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ നിവേദനം നാളെ സിറോ മലബാർ സഭ സിനഡ് അംഗങ്ങൾക്ക് കൈമാറുമെന്ന് അതിരൂപത അൽമായ മുന്നേറ്റ സമിതി അംഗങ്ങൾ . സിനഡ് തുടങ്ങി ഏഴു ദിവസത്തിനകം മറുപടി ലഭിക്കണമെന്ന് ആവശ്യപ്പെടും. തൃപ്തികരമായ മറുപടി അല്ലെങ്കിൽ ശക്തമായ സമരം തുടങ്ങുമെന്നു അതിരൂപത അൽമായ മുന്നേറ്റ സമിതി അംഗങ്ങൾപറഞ്ഞു.

അതിരൂപത നേരിടുന്ന പ്രതിസന്ധി സിനഡ് പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് അതിരൂപത അല്‍മായ മുന്നേറ്റ സമിതി. അല്‍മായര്‍ക്ക് തുല്ല്യ പങ്കാളിത്തം ഉള്ള സമിതിയുടെ അനുമതി ഇല്ലാതെ ക്രയവിക്രയം നടത്തരുതെന്നും ഇതിനായി സമിതി രൂപീകരിക്കണമെന്നും അതിരൂപത അല്‍മായ മുന്നേറ്റ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. സമരം ചെയ്ത വൈദികർക്ക് എതിരെ പ്രതികാര നടപടി എടുത്താൽ ആംഗീകരിക്കില്ലെന്ന മുന്നറിയിപ്പും സമിതി അംഗങ്ങള്‍ നല്‍കിയിട്ടുണ്ട്.