കമ്മ്യൂണിസം മതവിരുദ്ധമാണെന്ന സമസ്ത മുഷാവറ അംഗം ബഹാഉദ്ദീന്‍ നദ് വിയുടെ അഭിപ്രായം തന്നെയാണ് ശരിയെന്നും സമദ് പൂക്കോട്ടൂര്‍.

മലപ്പുറം: മുസ്ലിം വ്യക്തി നിയമം പരിഷ്ക്കരിക്കണമെന്ന് ഇനിയും സിപിഎം നേതാക്കള്‍ പറയുകയാണെങ്കില്‍ അതിനെ ജനാധിപത്യപരമായി ചെറുക്കുമെന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സമദ് പൂക്കോട്ടൂര്‍. ഈ അഭിപ്രായ പ്രകടനങ്ങള്‍ തുടരുകയാണെങ്കില്‍ തുടര്‍ന്നുള്ള സെമിനാറുകള്‍ക്ക് പ്രസക്തി ഉണ്ടാവില്ല. കമ്മ്യൂണിസം മതവിരുദ്ധമാണെന്ന സമസ്ത മുഷാവറ അംഗം ബഹാഉദ്ദീന്‍ നദ് വിയുടെ അഭിപ്രായം തന്നെയാണ് ശരി. സിപിഎം സെമിനാറില്‍ പങ്കെടുത്തത് സംബന്ധിച്ച് സമസ്തക്കുള്ളില്‍ ഒരു തരത്തിലുമുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലെന്നും സമദ് പൂക്കോട്ടൂര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

വീഡിയോ കാണാം...
YouTube video player

Read also: ഏകീകൃത സിവിൽ കോഡ്: ബിജെപി നിലപാടിനെതിരെ തമിഴ്‌നാട്ടിലെ ഘടകകക്ഷി പിഎംകെ

സിപിഎം സെമിനാറിൽ പങ്കെടുത്തത് മുശാവറ തീരുമാനം അല്ല, സമസ്തയുടെ തീരുമാനം; ബഹാഉദ്ദീൻ മുഹമ്മദ് നദവി
മലപ്പുറം: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ചരിത്രത്തിൽ മുസ്ലീം സമുദായത്തോട് കൊലച്ചതി ചെയ്തവരാണെന്ന് സമസ്ത മുഷാവറ അംഗം ബഹാഉദ്ദീൻ മുഹമ്മദ് നദവി. മതപരമായ കാര്യങ്ങളിൽ സമസ്ത പ്രവർത്തിക്കുന്നതിനു എതിരാണ് സിപിഎം എന്ന് ബഹാഉദ്ദീൻ മുഹമ്മദ് നദവി പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തോട് യോജിക്കാൻ കഴിയില്ല. മുസ്ലീം വ്യക്തി നിയമത്തിൽ മാറ്റം വരുത്താൻ പാടില്ലെന്നും ബഹാഉദ്ദീൻ മുഹമ്മദ് നദവി മലപ്പുറത്ത് പറഞ്ഞു. വാര്ർത്താസമ്മേളനത്തിലാണ് സിപിഎം സെമിനാറിൽ പങ്കെടുത്ത നിലപാടിനോട് വിമർശനവുമായി ബഹാഉദ്ദീൻ മുഹമ്മദ് നദവി രംഗത്തെത്തിയത്.