തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെക്കുകയാണെന്ന് ചിലര്‍ ആരോപിച്ചിരുന്നു. 

തിരുവനന്തപുരം: ദില്ലി നിസാമുദ്ദിനീലെ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ കേരളത്തില്‍നിന്ന് പങ്കെടുത്ത എല്ലാവരെയും കണ്ടെത്തി പരിശോധനക്ക് വിധേയരാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ തെറ്റായ പ്രചാരണം നടക്കുന്നുവെന്ന് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെക്കുകയാണെന്ന് ചിലര്‍ ആരോപിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊവിഡ് 19 ബാധിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തുവെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, ഇവര്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ യാത്ര ചെയ്തവരോടൊപ്പം ട്രെയിനില്‍ ഡോക്ടര്‍മാര്‍ യാത്ര ചെയ്തതിനെ തുടര്‍ന്നാണ് രോഗം പിടിപെട്ടത്.