Asianet News MalayalamAsianet News Malayalam

വന്യമൃഗ ശല്യത്തിനും അക്രമത്തിനും എതിരെ അടിയന്തര നടപടികൾ സ്വീകരിക്കണം, കേരളത്തിന് കേന്ദ്രത്തിന്‍റെ കത്ത്

രാജ്യസഭാംഗം ജെബി മേത്തർ  കേന്ദ്ര വനം പരിസ്ഥി വകുപ്പ് മന്ത്രി  ഭൂപേന്ദ്രർ യാദവിന് നൽകിയ നിവേദനത്തിന്‍റെ  പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നിർദ്ദേശം നൽകിയത്

take urgent measures against wild animal attack, centre writes to kerala
Author
First Published Feb 11, 2024, 3:56 PM IST

ദില്ലി: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന  വന്യമൃഗ ശല്യത്തിനും അക്രമത്തിനും എതിരെ  അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരളത്തോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ജനജീവിതം ദുസഹമായി എന്ന് ചൂണ്ടിക്കാട്ടി  രാജ്യസഭാംഗം ജെബി മേത്തർ  കേന്ദ്ര വനം പരിസ്ഥി വകുപ്പ് മന്ത്രി  ഭൂപേന്ദ്രർ യാദവിന് നൽകിയ നിവേദനത്തിന്‍റെ  പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നിർദ്ദേശം നൽകിയത്.

ജനങ്ങളുടെ സുരക്ഷക്കും,  ഉപജീവനത്തിനും ഭയാനകമായ രീതിയിലാണ് വന്യമൃഗ ശല്യം ഭീഷണി ആകുന്നത്. കഴിഞ്ഞ ആഴ്ചകളിൽ പാലക്കാടും വയനാടും നടന്ന സംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു എംപി കാര്യങ്ങൾ വിശദീകരിച്ചത്. പാലക്കാട് കാട്ടുപന്നിയുടെ അക്രമണത്തിൽ മരണപ്പെട്ട ഒരു സ്ത്രീയുടെ സംഭവവും കാട്ടാന ആക്രമങ്ങളും മനുഷ്യവാസ പ്രദേശങ്ങളിൽ പുലി ഇറങ്ങി മനുഷ്യർ മരണപ്പെട്ട സാഹചര്യങ്ങളും എംപി വ്യക്തമാക്കിയിരുന്നു. മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് വന്യമൃഗങ്ങൾ കടക്കുന്നത് തടയാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നും വന്യമൃഗ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ട  വ്യക്തികളുടെ കുടുംബത്തിന്  ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നും  ജെബി മേത്തർ കേന്ദ്ര മന്ത്രിക്ക് നൽകിയ നിവേദത്തിൽ ആവശ്യപ്പെട്ടിരുന്നു.

 

Latest Videos
Follow Us:
Download App:
  • android
  • ios