കോൺഗ്രസിലെ കാര്യങ്ങളൊക്കെ തരൂരുമായി ചർച്ച ചെയ്തു.എന്നാൽ രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നും ആര്‍ച്ച് ബിഷപ്പ്
തലശ്ശേരി:വിഭാഗീയ പ്രവര്‍ത്തനമെന്ന സംസ്ഥാന നേതൃത്വത്തിന്‍റെ ആക്ഷേപങ്ങള്‍ തള്ളി ശശിതരൂർ മലബാര്‍ പര്യടനം തുടരുകയാണ്. ഇന്ന് കണ്ണൂർ ജില്ലയിലാണ് പര്യടനം . രാവിലെ 9 മണിക്ക് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ പാംപ്ലാനി യുമായി അദ്ദേഹത്തിൻറെ വസതിയിൽ തരൂര്‍ കൂടിക്കാഴ്ച നടത്തി.കോൺഗ്രസിലെ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു.എന്നാൽ രാഷ്ട്രീയം ചർച്ച ചെയ്തില്ല.വിശ്വപൗരനായ ഒരാൾ നേതൃരംഗത്തേക്ക് വരുന്നത് നല്ലതെന്ന് ബിഷപ്പ് കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചു.
കണ്ണൂർ ചേംബർ ഹാളിൽ ജനാധിപത്യം മതേതരത്വം രാഷ്ട്രീയ സമകാലിക ഇന്ത്യയിൽ എന്ന വിഷയത്തിലെ സെമിനാറില്‍ തരൂര്‍ പങ്കെടുക്കും. ചേംബർ ഹാളിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ച ഈ പരിപാടി ജവഹർ ലൈബ്രറിയുടെ നേതൃത്വത്തിൽ ഏറ്റെടുത്ത് നടത്തുമെന്ന് ഡിസിസി അധ്യക്ഷൻ അറിയിച്ചത് വിവാദമായിരുന്നു. ഉച്ചക്ക് ശേഷം അന്തരിച്ച മുൻ ഡിസിസി അദ്ധ്യക്ഷൻ സതീശൻ പാച്ചേനിയുടെ വീടും തരൂര്‍ സന്ദർശിക്കും
ശശി തരൂര്‍ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എംകെ രാഘവൻ എം പി ഹൈക്കമാന്റിന് കത്തയച്ചു. തരൂരിനെ വിലക്കിയവർക്കെതിരെ നടപടി വേണമെന്നാണ് കത്തിലെ ആവശ്യം. രാഹുൽ ഗാന്ധി, എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖർഗെ എന്നിവർക്കാണ് കത്തയച്ചത്.
'ഒരു ഗ്രൂപ്പും സ്ഥാപിക്കാൻ പോകുന്നില്ല, നില്‍ക്കുന്നത് കോണ്‍ഗ്രസിന് വേണ്ടി'; സതീശന് തരൂരിന്റെ മറുപടി
