ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ രാത്രി എട്ട് മണിയോടെയായിരുന്നു കോടിയേരിയുടെ അന്ത്യം.

ചെന്നൈ: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ആദരാജ്ഞലി അര്‍പ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കരുത്തനായ നേതാവായിരുന്ന കോടിയേരിയെന്ന് സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. ഇന്ന് രാത്രി എട്ടുമണിയോടെയാണ് സിപിഎമ്മിലെ മുതിര്‍ന്ന നേതാവായ കോടിയേരി അന്തരിച്ചത്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.ദീര്‍ഘനാളായി അര്‍ബുധ ബാധിതനായിരുന്നു കോടിയേരി. മൃതദേഹം നാളെ ഉച്ചയ്ക്ക് തലശ്ശേരിയില്‍ എത്തിക്കും. മൂന്ന് മണിമുതല്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നടത്തും. സംസ്ക്കാരം തിങ്കളാഴ്‍ച്ച മൂന്ന് മണിക്ക് നടക്കും. മൂന്ന് പതിറ്റാണ്ടിലേറെയായി സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ അമരക്കാരനായിരുന്നു കോടിയേരി. 

Scroll to load tweet…