Asianet News MalayalamAsianet News Malayalam

മഞ്ചേശ്വരം തലപ്പാടിയിൽ ടാങ്കർ ലോറി മറിഞ്ഞ് ഗ്യാസ് ചോരുന്നു

ടാങ്കറിന്  ചോര്‍ച്ചയുണ്ടായതോടെ സമീപപ്രദേശത്തെ വൈദ്യുതബന്ധം വിച്ഛേദിക്കുകയും സ്ഥലത്തുനിന്നും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.

tanker lorry accident in Manjeshwaram  national high way
Author
Manjeshwar, First Published Mar 12, 2019, 11:31 PM IST

കാസര്‍കോട്: മഞ്ചേശ്വരം തലപ്പാടിയിൽ ദേശീയ പാതയില്‍ ടാങ്കർ ലോറി മറിഞ്ഞ് ഗ്യാസ് ചോരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയിൽ ഗതാഗതം നിർത്തി വച്ചിരിക്കുകയാണ്. ടാങ്കറിന്  ചോര്‍ച്ചയുണ്ടായതോടെ സമീപപ്രദേശത്തെ വൈദ്യുതബന്ധം വിച്ഛേദിക്കുകയും സ്ഥലത്തുനിന്നും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.

മംഗളൂരു - കാസര്‍കോട് ദേശീയപാത അടച്ച് വാഹനഗതാഗതം പൂര്‍ണമായും തടഞ്ഞിട്ടുണ്ട്. നിർത്തി ഇട്ട ലോറിയിലാണ് ചോർച്ചയുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios